spot_imgspot_imgspot_img

സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ യുഡിഎഫ് രാപകൽ സമരത്തിന് ഇന്ന് തുടക്കം

Date:

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ യുഡിഎഫ് രാപകൽ സമരത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപ‍ക്ഷനേതാവ് വിഡി സതീശന്‍ കോഴിക്കോട് നിർവഹിക്കും. ഇന്ന് വൈകീട്ട് 4 മണിക്ക് തുടങ്ങുന്ന സമരം നാളെ രാവിലെ 10 മണിക്കാവും അവസാനിക്കുക.

രാപകൽ സമരം തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിലെ കളക്ട്രേറ്റുകൾക്ക് മുന്നിലും കേന്ദ്രീകരിച്ചാണ് നടത്തുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും തൃശ്ശൂരില്‍ രമേശ് ചെന്നിത്തലയും മറ്റ് ജില്ലകളിൽ വിവിധ നേതാക്കളും നേതൃത്വം നൽകും.

അതേസമയം, രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് വയനാട്ടിലെയും മുസ്ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാൽ കണ്ണൂരിലെയും രാപകൽ സമരം മറ്റൊരു ദിവസം നടത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp