spot_imgspot_imgspot_img

മ​ന്ത്രി സ​ജി ചെ​റി​യാ​ന് ആ​ഡം​ബ​ര വ​സ​തി; ഒരു വർഷത്തേക്ക് 10 ലക്ഷം രൂപ വാടക

Date:

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന് ഔ​ദ്യോ​ഗി​ക വ​സ​തി അ​നു​വ​ദി​ച്ചു. ഔ​ദ്യോ​ഗി​ക വ​സ​തി​ക്കാ​യി സ​ർ​ക്കാ​ർ മ​ന്ദി​ര​ങ്ങ​ൾ ഒ​ഴി​വി​ല്ലാത്ത സാഹചര്യത്തിൽ ആ​ഡം​ബ​ര വ​സ​തി വാടകയ്‌ക്കെടുക്കുകയാണ് ചെയ്തത്. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് വി​ല്ലെ​ജി​ലു​ള്ള ഈ​ശ്വ​ര വി​ലാ​സം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ 392ാം ന​മ്പ​ർ ആ​ഡം​ബ​ര വ​സ​തി​യാ​ണ് സ​ജി ചെ​റി​യാ​നു താ​മ​സ​ത്തി​നാ​യി സ​ർ​ക്കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്.

പ്ര​തി​മാ​സ വാ​ട​ക 85,000 രൂ​പ​യാ​ണ്. വൈ​ദ്യു​തി ചാ​ർ​ജ്, വാ​ട്ട​ർ ചാ​ർ​ജ് എ​ന്നി​വ പു​റ​മേ. വീ​ടി​ന്‍റെ മോ​ടി പി​ടി​പ്പി​ക്ക​ൽ ടൂ​റി​സം വ​കു​പ്പ് ഉ​ട​ൻ ന​ട​ത്തും. ഇ​തി​നു വേ​ണ്ടി​യും ല​ക്ഷ​ങ്ങ​ൾ ചെ​ല​വു വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഔ​ട്ട് ഹൗ​സ് ഉ​ൾ​പ്പെ​ടെ വി​ശാ​ല സൗ​ക​ര്യ​മു​ള്ള വ​സ​തി​യാ​ണി​ത്. 10.20 ല​ക്ഷം രൂ​പ​യോളമാണ് ഒ​രു വ​ർ​ഷത്തെ വാ​ട​ക ഇനത്തിൽ മാത്രം ചിലവാകുക.

ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ പ്ര​സ്താ​വ​ന​യെ തു​ട​ർ​ന്ന് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച ശേ​ഷം സ​ജി ചെ​റി​യാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​വ​ടി​യാ​ര്‍ ഹൗ​സ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌​മാ​ന് അ​നു​വ​ദി​ച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാടകയ്ക്ക് വീടെടുത്തതെന്നാണ് സർക്കാർ വിശദീകരണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ...

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സർവീസിൽ നിന്നും വിരമിച്ചു

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സർവീസിൽ...

നാല് നില കെട്ടിടത്തിന് തീപിടിച്ച് 9 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം

ഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിനു തീപിടിച്ചു അപകടം....

എൻ പ്രശാന്തിനെതിരെ വീണ്ടും കടുത്ത നടപടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരേ...
Telegram
WhatsApp