spot_imgspot_imgspot_img

ലൈഫ് മിഷൻ കോഴകേസ്; സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല

Date:

ഡൽഹി: ലൈഫ് മിഷൻ കോഴകേസിലെ എം ശിവശങ്കറിന്റെ അറസ്റ്റിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. ലൈഫ് മിഷൻ കോഴകേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉയർത്തിയ ആരോപണങ്ങളെല്ലാം ഇപ്പോൾ ശരിയാണെന്ന് തെളിയുന്നുവെന്നും അന്വേഷണം മുന്നോട്ടു പോയാൽ കൂടുതൽ വമ്പൻ സ്രാവുകൾ പിടിയിലാകുമെന്ന് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തിൽ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് പറഞ്ഞത് ഇപ്പോള്‍ ശരിയായി. ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമായാണ് കേസുകൾ കോൾഡ് സ്റ്റോറേജിൽ വച്ചത്. ഇപ്പോൾ കൂട്ടുകെട്ട് പൊട്ടിയോ എന്നാണ് സംശയമെന്നും ചെന്നിത്തല പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസിലാക്കണം’: എ കെ ആന്റണി

തിരുവനന്തപുരം: പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്...

പ്രതിപക്ഷത്തിരുന്ന് ജനങ്ങൾക്കായി പോരാടും; എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം...

സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി

പാലക്കാട്: സിനിമാ അഭിനയവും സ്റ്റേജ് ഷോകളും നിർത്തിയെന്ന് നിയുക്ത എംഎൽഎ രമേഷ്...

സിനിമ സീരിയൽ താരം സന്തോഷ് കെ നായർ വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട: സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു....
Telegram
WhatsApp