spot_imgspot_img

പകലും പാതിരാവും പ്രദർശനത്തിന്

Date:

നിരവധി കൗതുകങ്ങളും, പ്രത്യേകതകളുമായി ഒരുങ്ങുന്ന ചിത്രമാണ് പകലും പാതിരാവും.
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം അജയ് വാസുദേവാണ് സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിൽ രജീഷാ വിജയനാണു നായിക. നായകസങ്കൽപ്പങ്ങളെ തകിടം മറിക്കുന്ന ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.

തൻ്റെ അഭിനയജീവിതത്തിലെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രം.ഒരു ഹിൽ ഏര്യായുടെ പശ്ചാത്തലത്തിൽ പ്രേക്ഷകനെ ഉദ്യേഗത്തിൻ്റെ മുൾമുനയിൽ നിർത്തി പൂർണ്ണമായും ഒരു ത്രില്ലർ ചിത്രമാണ് അജയ് വാസുദേവ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നത്. നാളിതുവരെ മെഗാസ്റ്റാർ മമ്മുട്ടി നായകനായി അഭിനയിക്കുന്ന ചിത്രങ്ങൾ മാത്രം ഒരുക്കിപ്പോന്ന അജയ് വാസുദേവ് മറ്റൊരു നായകൻ്റെ ചിത്രമൊരുക്കുന്നത് ഇതാദ്യമാണ്.

തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ കെ.യു.മോഹൻ, ദിവ്യദർശൻ ബിബിൻ ജോർജ്, ഗോകുലം ഗോപാലൻ, അമൽ നാസർ, തമിഴ് ജയ് ബീം വഞ്ചിയൂർ പ്രേംകുമാർ, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. തിരക്കഥ – നിഷാദ് കോയ. സുജേഷ് ഹരിയുടെ വരികൾക്ക് സ്റ്റീഫൻ ദേവസ്സി ഈണം പകർന്നിരിക്കുന്നു. ഫയസ് സിദ്ദിഖ് ഛായാഗ്ദഹണം നിർവ്വഹിക്കുന്ന. എഡിറ്റിംഗ് – റിയാസ് ബദർ. കലാസംവിധാനം ജോസഫ് നെല്ലിക്കൽ. മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും’ ഡിസൈൻ. ഐഷാ ഷഫീർ സേഠ്. മാർച്ച് മൂന്നിന് ഗോകുലം മൂവീസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി; മന്ത്രിയുടെ വസതി ഉപരോധിച്ച് കോൺഗ്രസ്

തിരുവനന്തപുരം: മണൽ നീക്കത്തെ മുതലപ്പോഴി അഴിമുഖം മൂടിയ സംഭവത്തിൽ ഫിഷറീസ് മന്ത്രി...

മൊബൈൽ ഫോണും പണവും തട്ടിയെടുത്തയാൾ പിടിയിൽ

മംഗലാപുരം: തിരുവനന്തപുരം മംഗലപുരത്ത് മൂന്നിടത്ത് അതിഥി തൊഴികളിലെ ആക്രമിച്ച് മൊബൈൽ ഫോണും...

ആസ്ഥാനമന്ദിരത്തിനു തറക്കലിട്ടു.

കേരള സ്റ്റേറ്റ് എക്സ്സർവീസ് ലീഗ് അണ്ടൂർക്കോണം ബ്രാഞ്ചിന്റെ ആസ്ഥാനമന്ദിരത്തിനു തറക്കല്ലിട്ടു. കീഴാവൂരിലാണ്...

ദുരിതത്തിലായി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: ദുരിതപൊഴിയായി മുതലപ്പൊഴി മാറിയിരിക്കുകയാണ്. ജീവിതവും ഉപജീവനവും വഴിമുട്ടിയ അവസ്ഥയിലാണ് ഇവിടത്തെ...
Telegram
WhatsApp