spot_imgspot_imgspot_img

രണ്ടു ദിവസം മുമ്പ് വീട് വിട്ടുപോയി; പാലക്കാടു നിന്നും 17 കാരൻ തൃശൂരിൽ മരിച്ച നിലയിൽ

Date:

പാലക്കാട്: രണ്ടു ദിവസം മുമ്പ് വീട് വിട്ടുപോയ പാലക്കാട് സ്വദേശിയായ ആൺക്കുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്‌ പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസ് (17) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കൾ പാലക്കാട്‌ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അനസിനെ കാണാതായത്. പതിവുപോലെ സുഹൃത്തിന്റെ കടയിലേക്ക് പോയ അനസ് പക്ഷെ വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്അ. നസ് ബിഗ് ബസാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ആയിരുന്നു. വിവരങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹതയുള്ളതായാണ് വിലയിരുത്തൽ.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...
Telegram
WhatsApp