spot_imgspot_img

കഠിനംകുളം പുതുക്കുറിച്ചി എൽ.പി. സ്കൂളിൻ്റെ ഓഡിറ്റോറിയം എന്ന സ്വപ്നം പൂവണിഞ്ഞു

Date:

കഴക്കൂട്ടം: കഠിനംകുളം പുതുക്കുറിച്ചി എൽ.പി. സ്കൂളിന് നിർമ്മിച്ച് നൽകിയ ആഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവ്വഹിച്ചു. കഴക്കൂട്ടം ടെക്നോപാർക്കിലെ ജെമിനി സോഫ്റ്റ് വെയർ സൊലൂഷൻസ് മാനേജ്മെൻ്റിൻ്റെ സി.ആർ. എസ് ഫണ്ടിൽ നിന്നും 19. 50 ലക്ഷം രൂപം ചെലവഴിച്ചാണ് ആഡിറ്റോറിയം നിർമ്മിച്ചത്.

കടുത്ത ചൂടിൽ അസംബ്ലി ചേരുന്നതുൾപ്പെടെയുള്ള സ്കൂൾ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ സ്കൂൾ വികസന സമിതിയും വാർഡ് മെമ്പർ ബി. കബീറും ചൂട്ടികാട്ടി കമ്പനിക്ക് നൽകിയ അപേക്ഷ പരിഗണിച്ച് കൊണ്ടാണ് ഓഡിറ്റോറിയം നിർമ്മിക്കാൻ കമ്പനി തയ്യാറായത്. കഠിനംകുളം പഞ്ചായത്ത് പ്രസിഡൻ്റ് അജിത അനി അധ്യക്ഷത വഹിച്ച ചടങ്ങിൽ’ സ്കൂൾ ഹെഡ്മിസ്ട്രസ് സൗദാബീവി സ്വാഗതം ആശംസിച്ചു. ഓഡിറ്റോറിയം സമർപ്പണ പ്രഖ്യാപനം കമ്പനി ഡയറക്ടർ രഞ്ജിത് ഡാർവിൻ നിർവ്വഹിച്ചു.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദ്, കഠിനംകുളം പഞ്ചായത്ത് അംഗങ്ങളായ കബീർ ബി, സതീഷ് ഇവാനിയോസ്, സെയ്ദലവി ശിഹാബുദ്ദീൻ തങ്ങൾ, ലോറൻസ് ഫെർണാണ്ടസ്, ഗാന്ധിയൻ ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് കനത്ത മഴ: ജാഗ്രത വേണമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് റവന്യു...

ശ്രീകാര്യത്ത് വൻ കവർച്ച

ശ്രീകാര്യം കരിയത്ത് വീട് കുത്തി തുറന്ന് മോഷണം.15 പവനും നാല് ലക്ഷം...

കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കാൻ സ്കൂളുകളിൽ കലാ സാഹിത്യ പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ കുട്ടികളിൽ മികച്ച രീതിയിലുള്ള മാനസിക അവസ്ഥ വളർത്തിയെടുക്കുവാനും ലഹരിവസ്തുക്കളുടെ...

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മ​ഹത്യയിൽ പ്രതിയ്‌ക്കെതിരെ നിർണായക തെളിവുകൾ...
Telegram
WhatsApp