spot_imgspot_imgspot_img

കെ​എ​സ്ആ​ർ​ടി​സി​യി​ൽ അ​സാ​ധാ​ര​ണ ഉ​ത്ത​ര​വുമായി ബി​ജു പ്ര​ഭാ​കർ; ശമ്പളം ഇനി നൽകുക ഗ​ഡു​ക്ക​ളാ​യി

Date:

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ അ​സാ​ധാ​ര​ണ ഉ​ത്ത​ര​വ് പുറപ്പെടുവിച്ച് ചെ​യ​ർ​മാ​നും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ ബി​ജു പ്ര​ഭാ​കർ. ശ​മ്പ​ളം ഗ​ഡു​ക്ക​ളാ​യി ന​ൽ​കു​ന്ന രീ​തി സ്ഥി​ര​മാ​ക്കാനാണ് തീരുമാനം. അ​ഞ്ചാം തീ​യ​തി​ക്ക് മു​ൻ​പാ​യി ആ​ദ്യ ഗ​ഡു ന​ൽ​കും. ആ​ദ്യ​ഗ​ഡു ന​ൽ​കു​ക അ​ക്കൗ​ണ്ടി​ലു​ള്ള പ​ണ​വും ഓ​വ​ർ​ഡ്രാ​ഫ്റ്റും എ​ടു​ത്താ​ണ്. ര​ണ്ടാ​മ​ത്തെ ഗ​ഡു സ​ര്‍ക്കാ​ര്‍ സ​ഹാ​യം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ന​ല്‍കും.

മു​മ്പ് ശ​മ്പ​ള വി​ത​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ സ​ഹാ​യം വൈ​കു​മ്പോ​ഴും, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​തി​രി​ക്കു​മ്പോ​ഴുമ്പാണ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ശ​മ്പ​ളം വി​ത​ര​ണം ചെ​യ്തി​രു​ന്നത്. ഈ രീ​തി സ്ഥി​ര​മാ​യി തു​ട​രാ​നാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ തീ​രു​മാ​നം. ഡ്രൈ​വ​ർ- ക​ണ്ട​ക്റ്റ​ർ വി​ഭാ​ഗ​ത്തി​ന് ആ​ദ്യം ശ​മ്പ​ളം ന​ൽ​കു​ക, മ​താ​ചാ​ര- ഉ​ത്സ​വ സ​മ​യ​ങ്ങ​ളി​ൽ അ​ത​തു മ​ത വി​ഭാ​ഗ​ത്തി​ന് ശ​മ്പ​ളം ന​ൽ​കു​ക തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ പ​രീ​ക്ഷി​ച്ചാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യം വൈ​കി​യ മാ​സ​ങ്ങ​ളി​ൽ കോ​ർ​പ്പ​റേ​ഷ​ൻ പി​ടി​ച്ചു​നി​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​തി​വാ​യ​തോ​ടെ ശ​മ്പ​ളം ഗ​ഡു​ക്ക​ളാ​യി ന​ൽ​കാ​മെ​ന്ന ആ‍ശ​യം സ്ഥി​ര​മാ​ക്കി സ​ർ​ക്കു​ല​ർ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം 25 മു​ൻ​പ് ഗ​ഡു​ക്ക​ളാ​യി ശ​മ്പ​ളം വേ​ണ്ടാ​ത്ത​വ​ർ അ​പേ​ക്ഷ ന​ൽ​ക​ണം. ഇ​വ​ർ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​യ ശേ​ഷം മൊ​ത്തം ശ​മ്പ​ളം ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​കും. ജ​നു​വ​രി മാ​സ​ത്തെ ശ​മ്പ​ള​വി​ത​ര​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​ടു​ത്ത ശ​മ്പ​ള​ത്തി​നു പു​തി​യ പ​ദ്ധ​തി​യു​ടെ ആ​ലോ​ച​ന​യു​മാ​യി മാ​നേ​ജ്മെ​ന്‍റും അം​ഗീ​കൃ​ത യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ന്ന ച​ർ​ച്ച ക​ഴി​ഞ്ഞ ദി​വ​സം അ​ല​സി​പ്പി​രി​ഞ്ഞി​രു​ന്നു.

ഓ​രോ ഡി​പ്പൊ​യും ലാ​ഭ​ത്തി​ലാ​ക്കി​യാ​ൽ മാ​ത്രം അ​വി​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്കു പൂ​ർ​ണ ശ​മ്പ​ളം 5നു ​മു​ൻ​പു ല​ഭ്യ​മാ​ക്കു​ന്ന വ​രു​മാ​ന​ല​ക്ഷ്യ (ടാ​ർ​ഗ​റ്റ്) പ​ദ്ധ​തി​യാ​ണു ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യും സി​എം​ഡി​യു​മാ​യ ബി​ജു പ്ര​ഭാ​ക​ർ മു​ന്നോ​ട്ടു​വ​ച്ച​ത്. എ​ന്നാ​ൽ, ഇ​ത് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ ത​ള്ളി​യ​തോ​ടെ​യാ​ണ് ശ​മ്പ​ളം ഘ​ട്ടം ഘ​ട്ട​മാ​യി ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് കോ​ർ​പ്പ​റേ​ഷ​ൻ എ​ത്തി​യ​ത്. ഡി​പ്പൊ​ക​ൾ ചെ​ല​വി​നെ​ക്കാ​ൾ വ​രു​മാ​ന​മു​ണ്ടാ​ക്കി​യാ​ൽ മാ​ത്ര​മേ പൂ​ർ​ണ​ശ​മ്പ​ളം 5നു ​മു​ൻ​പു ന​ൽ​കാ​നാ​കൂ എ​ന്ന് ബി​ജു പ്ര​ഭാ​ക​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ടാ​ർ​ഗ​റ്റ് എ​ത്താ​ത്ത ഡി​പ്പൊ​ക​ളി​ലും എ​ല്ലാ​വ​ർ​ക്കും പൂ​ർ​ണ ശ​മ്പ​ളം കി​ട്ടും. പ​ക്ഷേ 5നു ​മു​ൻ​പു ല​ഭി​ക്കി​ല്ലെ​ന്നും മാ​നേ​ജ്മെ​ന്‍റ് യൂ​ണി​യ​നു​ക​ളെ അ​റി​യി​ച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നാല് നില കെട്ടിടത്തിന് തീപിടിച്ച് 9 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം

ഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിനു തീപിടിച്ചു അപകടം....

എൻ പ്രശാന്തിനെതിരെ വീണ്ടും കടുത്ത നടപടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരേ...

കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാക്കള്‍ക്കു നേരെ ആക്രമണം; എട്ടംഗസംഘം ആക്രമിച്ചത് മുന്‍വൈരാഗ്യത്തിന്റെ പേരില്‍

കൊല്ലം: അഞ്ചാലുംമൂട് കുപ്പണയില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവാക്കള്‍ക്ക് എട്ടംഗ സംഘത്തിന്റെ...

യുദ്ധം അവസാനിപ്പിക്കാന്‍ 14 ഇന പുതിയ നിര്‍ദേശങ്ങളുമായി ഇറാന്‍; പരിശോധിക്കട്ടെയെന്ന് ട്രംപ്; അതിരു കടന്നാല്‍ വീണ്ടും ആക്രമണം

ടെഹ്‌റാന്‍: ഇറാനില്‍ യു.എസും ഇസ്രയേലും സംയുക്തമായി ഇറാനില്‍ നടത്തി വരുന്ന യുദ്ധം...
Telegram
WhatsApp