spot_imgspot_imgspot_img

കരിക്കകം ദേവി ക്ഷേത്രത്തിന് സമീപം മാരക ലഹരിമരുന്നായ എം ഡി എം എയുമായി തിരുമല സ്വദേശികൾ പിടിയിൽ

Date:

തിരുവനന്തപുരം:കരിക്കകം ദേവി ക്ഷേത്രത്തിന് സമീപം മാരക ലഹരിമരുന്നായ എം ഡി എം എയുമായി തിരുമല സ്വദേശികൾ പിടിയിൽ. കരിക്കകം ദേവി ക്ഷേത്രത്തിന് സമീപമുള്ള വിവേകാനന്ദ നഗറിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹോമിയോ ഹോസ്പിറ്റലിന് സമീപത്ത് വച്ചാണ് 1.85 ഗ്രാം മാരക ലഹരിമരുന്നായ എം ഡി എം എയുമായി തിരുമല സ്വദേശികളായ 22 വയസ്സുള്ള വിഷ്ണു, 24 വയസുള്ള അനന്തു എന്നിവരെ പിടികൂടിയത്.

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ ഷിബുവിന്റെ നേതൃത്വത്തിൽ ചാക്ക കരിക്കകം ഭാഗങ്ങളിൽ നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെ എൻ ഡി പി എസ് കേസ് എടുത്തു.

നിരവധി എൻ ഡി പി എസ് കേസുകളിലും, പോക്സോ കേസിലും, പോലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും പ്രതികളായ ഇവരുടെ ബാഗിൽ നിന്നും വെട്ടുകത്തിയും, ഇൻജക്ഷൻ സിറിഞ്ചുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ ശംഖുമുഖം ബീച്ച്, എയർപോർട്ട് ഭാഗങ്ങളിൽ ലഹരി മരുന്ന് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ്.
സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ .ഷിബു പ്രിവന്റീവ് ഓഫീസർ അനിൽ കുമാർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ വിപിൻ, സുരേഷ് ബാബു,അക്ഷയ് സുരേഷ്, ഡ്രൈവർ അനിൽ കുമാർ, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp