spot_imgspot_img

കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കൈമാറി; വാമനപുരം മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ ഇനി സ്മാര്‍ട്ട്

Date:

വാമനപുരം: വാമനപുരം മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ക്കുള്ള കമ്പു്യൂട്ടറുകളുടെയും അനുബന്ധ ഉകരണങ്ങളുടെയും വിതരണോദ്ഘാടനം ഡി.കെ മുരളി എം എല്‍ എ നിര്‍വഹിച്ചു. എം എല്‍ എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്. സാധാരണക്കാര്‍ മുതലുള്ളവര്‍ ഏറ്റവും അധികം ഇടപെടുന്ന സര്‍ക്കാര്‍ ഓഫീസുകളാണ് വില്ലേജ് ഓഫീസുകള്‍, അവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവന ചെയ്തതെന്ന് എം എല്‍ എ പറഞ്ഞു.

ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് ഉപകരണങ്ങള്‍ വിതരണം ചെയ്തു.
വാമനപുരം മണ്ഡലത്തിലെ 11 വില്ലേജ് ഓഫീസുകളും ഇ-ഓഫീസുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി MLA യുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ചാണ്
കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങി നല്‍കുന്നത്. പനവൂര്‍ ഗ്രാമപഞ്ചായത്ത് മിനി ഹാളില്‍ നടന്ന ചടങ്ങില്‍ ആര്‍ ഡി.ഒ ശ്രീ കെ.പി. ജയകുമാര്‍, തഹസീല്‍ദാര്‍ ജെ. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയര്‍പേഴ്‌സണ്‍ എസ് സുനിത, ബ്ലോക്ക് പഞ്ചായത്തംഗം സുഷ പി, ഗ്രാമപഞ്ചായത്തംഗം ഹസീന ബീവി, പഞ്ചായത്ത് സെക്രട്ടറി പി സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...
Telegram
WhatsApp