spot_imgspot_imgspot_img

ഭാവിയിലെ തൊഴിൽ; വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ്

Date:

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷൻ ആവിഷ്‌ക്കരിച്ച കേരള സ്കിൽ എക്സ്പ്രസിൻ്റെ ഭാഗമായി അവസാന വർഷ വിദ്യാർത്ഥികൾക്കായി “ഭാവിയിലെ തൊഴിൽ” എന്ന വിഷയത്തിൽ ഓൺലൈൻ വർക്ക്ഷോപ്പ് സീരീസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 വരെ രാത്രി 7 .30 മുതൽ 9 .00 വരെ വർക്ക്ഷോപ്പ്. ഡിഡബ്ള്യുഎംഎസ് പ്ലാറ്റ്ഫോം വഴിയാണ് വർക്ക്ഷോപ്പ് നടത്തുന്നത്.

തൊഴിൽ മേഖലയിലെ മാറ്റങ്ങൾ’ പുതിയ തൊഴിൽ അവസരങ്ങൾ എന്നിവയെ കുറിച്ച് ആധ്യാപകർക്കും വിദ്യാർത്ഥികൾക്കും അതാത് മേഖലയിലെ പ്രമുഖരുമായി സംവദിക്കാം. ഡോ. മുരളി തുമ്മാരുകുടി (ഡയറക്ടർ, ജി – 20 ഗ്ലോബൽ ഇനിഷ്യേറ്റീവ് കോഡിനേഷൻ ഓഫീസ്, യുഎൻസിസിസിഡി) മനു മോഹനൻ (മാനേജർ, കെപിഎംജി), രാജീവ് ഷാ(ചീഫ് ഫിനാൻസ് ഓഫീസർ – ബേൺസ് ബ്രെറ്റ് മസഊദ്‌ ഇൻഷുറൻസ് എൽഎൽസി, അബു ദാബി), നിഖിൽ ചന്ദ്രൻ(ഫൗണ്ടർ & സിഇഒ, Tilt Labs) നതാലി മില്ലർ ജാദവ് (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഫാന്റം എഫ്എക്സ്) പ്രൊഫ. (ഡോ) സുനിൽ (ഡയറക്ടർ, ഐഐഐസി) ബർഖ ദത് (മോജോ, എക്സ് എൻഡിടിവി) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.

പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് -https://profiling.knowledgemission.kerala.gov.in/skillexpress/ എന്ന ലിങ്കിലൂടെ പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് -0471 2737883,+91 87146 11495 .

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp