spot_imgspot_img

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരി: കെ.സുരേന്ദ്രൻ

Date:

കോഴിക്കോട്: കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാത്തിനും വില കൂട്ടി ജന ജീവിതം ദുസഹമാക്കിയ ശേഷം ജനങ്ങളെ ബന്ദിയാക്കി യാത്ര ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കോഴിക്കോട് നടന്ന ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. കറുപ്പ് തപ്പിയുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പൂർണമായും ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട മുഖ്യമന്ത്രി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

ഇസ്രയലിലേക്ക് വ്യാജകർഷകരെ അയക്കുന്ന ഭരണകൂടമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് മുഴുവൻ വ്യാജ പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്.

എംവി ഗോവിന്ദൻ്റെ യാത്ര ജീർണോദ്ധാരണ യാത്രയാണ്. പിണറായി വിജയനെ പ്രതിരോധിക്കാനാണ് ഈ യാത്ര നടത്തുന്നത്. ലഹരി മാഫിയ സംഘങ്ങളും ഗുണ്ടകളും അരങ്ങ് വാഴുന്ന പാർട്ടിയായി സിപിഎം മാറി. സിപിഎം പാലൂട്ടി വളർത്തിയ വിഷപാമ്പുകളാണ് ഇപ്പോൾ ഫണം വിടർത്തിയാടുന്നത്. ജനങ്ങളുടെ മേൽ കുതിര കയറായാനാണ് സിപിഎം യാത്ര നടത്തുന്നത്. ഏകാധിപത്യവും ഗുണ്ടാ – ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടവുമാണ് കേരളത്തിൽ നടക്കുന്നത്.

പാർലമെൻ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ്റെ മറുപടി വന്നതോടെ കള്ളക്കണക്ക് പറഞ്ഞ സംസ്ഥാന ധനമന്ത്രി ബാലഗോപാലിൻ്റെ മിണ്ടാട്ടം നഷ്ടമായി. ജിഎസ്ടി കുടിശ്ശികയായി 20,000 കോടി കിട്ടാനുണ്ടെന്ന് പറഞ്ഞ ബാലഗോപാൽ 780 കോടി മാത്രമാണ് കേരളത്തിന് കിട്ടാനുള്ളതെന്ന് സമ്മതിച്ചു കഴിഞ്ഞതായും കെ.സുരേന്ദ്രൻ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; പ്രതി ബെയ്ലിന്‍ ദാസ് പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ...

തലസ്ഥാനത്ത് ഫാഷൻ ആഘോഷത്തിന്റെ റാമ്പുണർന്നു; ലുലു ഫാഷൻ വീക്കിന് തുടക്കമായി

തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ ഫാഷന്റെ വർണവിസ്മയം സമ്മാനിച്ച് കൊണ്ട് ലുലു ഫാഷൻ വീക്കിന്...

നൃത്തപ്പൊലിമയില്‍ അമ്മപ്പെരുമ; നടനചാരുതയില്‍ നിറഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്റര്‍

തിരുവനന്തപുരം: നൃത്ത വസന്തമൊരുക്കി ബോളിവുഡ് നര്‍ത്തകി ശ്വേതവാര്യരും അമ്മ അംബിക വാരസ്യാരും....

മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങി അഞ്ചുതെങ്ങ് സ്വദേശി മരിച്ചു

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങി അഞ്ചുതെങ്ങ് സ്വദേശി മരിച്ചു. അഞ്ചുതെങ്ങ് വലിയപള്ളി...
Telegram
WhatsApp