spot_imgspot_imgspot_img

മംഗലപുരം കല്ലൂർ സ്വദേശിനിയായ വിദ്യാർത്ഥി കാറിടിച്ച് മരിച്ചു

Date:

മംഗലപുരം : യു കെ യിലെ ലീഡ്സിൽ ബസ് കാത്തു നിന്ന മലയാളി വിദ്യാർത്ഥിനി കാറിടിച്ചു മരിച്ചു. തോന്നയ്ക്കൽ കല്ലൂർ പാലത്തിന് സമീപം തിരുവാതിരയിൽ അനിൽകുമാർ ലാലി ദമ്പതികളുടെ മകൾ ആതിര (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8:30 നാണ് (ലണ്ടൻ സമയം)അപകടമുണ്ടായത്. ആതിര ഉൾപ്പെടെയുള്ളവർ ബസ് കാത്തു നിൽക്കുമ്പോൾ ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു.

സംഭവസ്ഥലത്തു വച്ച് തന്നെ ആതിര മരിച്ചതായി വെസ്റ്റ്‌ യോർക്ക്ഷെയർ പോലീസ് പറയുന്നു. യു കെ ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊജക്റ്റ്‌ മാനേജ്‌മെന്റ് വിദ്യാർത്ഥിനിയാണ് ആതിര. കഴിഞ്ഞ മാസം 15 നാണു ആതിര യു കെ യിലേക്ക് പോയത്. ബ്രാഡ്ഫോർഡ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ആതിരയുടെ മൃതദേഹം ഉടനെ നാട്ടിൽ കൊണ്ടു വരാനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ബന്ധുക്കൾ അറിയിച്ചു .

അപകടസ്ഥലത്തു നിന്നും എയർ ആംബുലൻസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മറ്റൊരാൾക്കു കൂടി പരിക്കേറ്റതായി പോലീസ് അറിയിച്ചു.കാറു ഓടിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മസ്കറ്റിൽ ഉദ്യോഗസ്ഥനായ രാഹുൽ ശേഖറാണ് ആതിരയുടെ ഭർത്താവ്. ഒരു വയസുള്ള യാമികയാണ് മകൾ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp