spot_imgspot_imgspot_img

തിരുവനന്തപുരത്ത് പ്രവാസിയെ തട്ടിക്കൊണ്ടു പോയി കവർച്ച

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവാസിയെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും കവർന്നു. കാമുകിയും സഹോദരനും കൂട്ടാളികളും ചേർന്നാണ് കവർച്ച നടത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണു തക്കല സ്വദേശി മുഹയുദ്ദീനെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ കാമുകി ഇൻഷ, സഹോദരൻ ഷഫീക്ക് എന്നിവരുൾപ്പടെ ആറു പേർ പിടിയിലായി. ഇവർ പതിനഞ്ച് ലക്ഷത്തി എഴുപത്തയ്യായിരം രൂപയും ഫോണും സ്വർണവുമാണ് കവർന്നത്. കവർച്ചയ്ക്കു ശേഷം മുഹയുദ്ദീനെ വിമാനത്താവളത്തിന്‍റെ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.

മുഹയുദ്ദീനെ ഫെബ്രുവരി 22-നാണു വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടു പോയത്. തുടർന്നു രണ്ടു ദിവസത്തോളം ചിറയിൻകീഴിലെ ഒരു റിസോർട്ടിൽ കെട്ടിയിട്ടു. ദുബായിൽ വച്ച് മുഹയുദ്ദീനും ഇൻഷയും അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് ബന്ധത്തിൽ നിന്നും പിന്മാറിയപ്പോൾ ഇൻഷ പണം ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടത്. പണം നൽകാൻ വിസമ്മതിച്ചതോടെയാണ് തട്ടിക്കൊണ്ടു പോയി കവർച്ച നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp