spot_imgspot_imgspot_img

സൗജന്യ നേത്ര പരിശോധനയും കാന്‍സര്‍ പരിശോധനയും സംഘടിപ്പിച്ച് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ

Date:

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്, കാര്‍ക്കിനോസ് ഹോസ്പിറ്റല്‍, അഹലിയ ഐ ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചുകൊണ്ട് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.

നൂറ്റി അറുപത്തി രണ്ട് സ്റ്റാഫ് അംഗങ്ങള്‍ പങ്കെടുത്ത ക്യാമ്പില്‍ പത്തൊന്‍പത് പേരെ സൗജന്യ തിമിര ശസ്ത്രക്രിയക്കായി തെരഞ്ഞെടുത്തു. പരിശോധനയില്‍ നൂറ്റി ഏഴുപേര്‍ക്ക് കണ്ണടകള്‍ ആവശ്യമുള്ളതായി കണ്ടെത്തി. ഫെബ്രുവരി 27ന് നടത്തിയ കണ്ണട വിതരണ ചടങ്ങില്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിലെയും ടെക്നോപാര്‍ക്കിലെയും ജീവനക്കാരും അധികൃതരും പങ്കെടുത്തു. കണ്ണട വിതരണ ചടങ്ങ് ടെക്നോപാര്‍ക്ക് സി.ഇ.ഒ സഞ്ജീവ് നായര്‍ ഉദ്ഘാടനം ചെയ്തു. എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഹരിപ്രസാദ്, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് അസോസിയേറ്റ് ഡയറക്ടര്‍ ദിലീപ് നായര്‍, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ നായര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp