spot_imgspot_imgspot_img

ബൈക്ക് മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

Date:

തിരുവനന്തപുരം: തൈയ്ക്കാട് നിന്നം ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. മുട്ടത്തറ പരുത്തിക്കുഴി മുസ്ലീം പള്ളിക്ക് സമീപം മുഹമ്മദ് ജിജാസ് (34)നെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് സംഭവം നടന്നത്. തൈയ്ക്കാട് ജാസ് ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന തിരുമല സ്വദേശി അജീഷിൻറെ ഹീറോ ഹോണ്ട സ്പെണ്ടർ ബൈക്ക് പ്രതി മോഷ്ടിച്ചെടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നഗരത്തിൽ നടത്തിയ ഊർജിതമായ പരിശോധനയിൽ പുലർച്ചയോടെ തമ്പാനൂർ കെ.എസ്.ആർ. ടി. സി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പ്രതിയെ ബൈക്കുമായി പിടികൂടിയത്.

പ്രതി ജിജാസിനെതിരെ തിരുവല്ലം ഹൈവേ റോഡിലെ പിടിച്ചുപറി കേസ്, വട്ടപ്പാറ പോലീസ് സ്റ്റേഷനിലെ പോക്സോ, മോഷണ കേസുകൾ, വിളപ്പിൽശാല, നെടുമങ്ങാട് സ്റ്റേഷൻ പരിധികളിൽ കാണിക്കവഞ്ചി മോഷണം നടത്തിയ കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. അടുത്ത കാലത്താണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. തമ്പാനൂർ എസ്.എച്ച്.ഒ പ്രകാശ്, എസ്.ഐ പ്രസാദ് കുമാർ, സി.പി ഒ മാരായ അരുൺ, എബിൻ ജോൺസ് എന്നിവരടങ്ങിയ സംഘവും കൺട്രോൾ റൂം വെഹിക്കിൾ ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp