spot_imgspot_imgspot_img

ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ

Date:

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന്  വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ധാർമ്മികതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ലൈഫ്മിഷൻ ചെയർമാൻ കൂടിയായ അദ്ദേഹം അറിയാതെ ഒരു കരാറും ഒപ്പിടില്ലെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞതാണ്. ലൈഫ്മിഷൻ തട്ടിപ്പിലെ എല്ലാ രേഖകളും അടിയന്തരമായി വിജിലൻസ് സിബിഐയെ ഏൽപ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗം ചേർന്നതിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ അദ്ദേഹം ഇതുവരെ പറഞ്ഞ പച്ചക്കള്ളങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്. യോഗത്തിൽ കോൺസൽ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും പങ്കെടുത്തുവെന്നത് ഫെഡറൽ ചട്ടങ്ങളുടെ ലംഘനമാണ്. വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചിരിക്കുകയാണ്. എഫ് സി ആർ എ നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹത്തിന് രാജിയല്ലാതെ മറ്റൊരു പോംവഴി ഇല്ലാതായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃഷ ടിവികെയില്‍ ചേരും.? വിജയ് രാജിവയ്ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ സാധ്യത; ടിവികെ നേതാക്കള്‍ താത്പര്യം അറിയിച്ചു

ചെന്നൈ: തമിഴ്‌നടി തൃഷ കൃഷ്ണന്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിയില്‍ മത്സരിച്ചേക്കുമെന്ന്...

തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം കഠിനംകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാല്‍നടയാത്രക്കാരിയായ വീട്ടമ്മ ബൈക്കിടിച്ച്...

പ്രതിപക്ഷ നേതാവായി പിണറായി വേണ്ട; സിപിഐക്ക് എതിര്‍പ്പ്; പുതുമുഖം വരട്ടെ എന്ന് പി.സന്തോഷ് കുമാര്‍ എം.പി

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി...

മുഖ്യമന്ത്രി ചര്‍ച്ച ആരംഭിക്കുന്നു; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തലസ്ഥാനത്ത്; വ്യാഴാഴ്ച നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിയ യുഡിഎഫും കോണ്‍ഗ്രസും...
Telegram
WhatsApp