spot_imgspot_imgspot_img

ലാറ്റിൻ ഭാഷാ ദിനാഘോഷം പുത്തൻതോപ്പിൽ

Date:

തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും പുരാതനവും കാവ്യാത്മകവുമായ ഭാഷയാണ് ലാറ്റിൻ. അതിവേഗം വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ഈ ഭാഷയുടെ ഉന്നതിയും പ്രചരണവും മുൻ നിർത്തി സീനേ മോറ എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിയ്ക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ പുത്തൻതോപ്പ് എന്ന കടലോര ഗ്രാമത്തിലാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചിരിയ്ക്കുന്നത്. ഈ മാർച്ച് 4 ന് 1:30 ഓടു കൂടിയാണ് ആഘോഷ പരിപാടികൾക്കു തുടക്കമാവുക.

ഇതിനോടനുബന്ധിച്ചു നടത്തുന്ന ലാറ്റിൻ ഭാഷാ മത്സരങ്ങളിൽ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും സന്യസ്ത സ്ഥാപനങ്ങളിൽ നിന്നുമുള്ള വൻ പ്രാതിനിധ്യമുണ്ടാകും. ക്വിസ് മത്സരത്തിലും സംഘഗാന മത്സരത്തിലുമായി ഇരുപതിലധികം ടീമുകൾ പങ്കെടുക്കും. ആർച്ബിഷപ്പ് എമറിറ്റസ് സൂസൈപാക്യം, കൊല്ലം ബിഷപ്പ് എമിററ്റസ് സ്റ്റാൻലി റോമൻ എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റ് മത്സരങ്ങളും മുൻ തിരുവനന്തപുരം വികാർ ജനറൽ മാർക്ക്‌ നേറ്റോ മുൻ ലാറ്റിൻ അധ്യാപകൻ പി.എൽ ജോസി എന്നിവരുടെ മെമ്മോറിയൽ മത്സരങ്ങളും നടക്കും. തുടർന്ന് ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. സൂസപാക്യം എം-ന്റെ മുഖ്യ കാർമികത്വത്തിൽ ലാറ്റിൻ ഭാഷ ദിവ്യബലി വൈകുന്നേരം 5.30 ന് നടക്കും. കൊല്ലം ബിഷപ്പ് എമിററ്റസ് സ്റ്റാൻലി റോമൻ മുഖ്യ സന്ദേശം നൽകും.

വൈകുന്നേരം 7 മണി മുതൽ വിഖ്യാത സംഗീത സംവീധായകൻ ജെറി അമൽദേവിന്റെ നേതൃത്വത്തിലുള്ള ലാറ്റിൻ & മലയാളം സംഗീത പരിപാടിയോടുകൂടി ലാറ്റിൻ ഭാഷാദിനാഘോഷത്തിന് സമാപനമാകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp