spot_imgspot_imgspot_img

കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്നു നരേന്ദ്ര മോദി

Date:

ഡൽഹി: കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ഡൽഹി ആസ്ഥാനത്തെ വിജയാഘോഷത്തിൽ പ്രസംഗിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ബിജെപി കേരളത്തിലും വിജയിക്കും. തിരശീലയ്ക്കു പിന്നിൽ കോൺഗ്രസും ഇടതുപക്ഷവും സഖ്യമുണ്ടാക്കുന്നതു കേരളവും കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം രാജ്യത്ത് ജനാധിപത്യം വളരുന്നുവെന്നു സൂചിപ്പിക്കുന്നതാണ്. മാത്രമല്ല ന്യൂനപക്ഷങ്ങൾ ബിജെപിക്കൊപ്പമാണെന്നും ഗുജറാത്തിലും ഗോവയിലും ഇപ്പോൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അതാണു വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലെ ജനങ്ങളുടെ വോട്ട്, വികസനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ളതായിരിക്കുമെന്ന് ഉറപ്പു തരുന്നു. പഴയ ഗവൺമെന്‍റുകൾ വെല്ലുവിളികളിൽ നിന്നും ഓടിയകന്നിരുന്നു, എന്നാൽ ഈ ഗവൺമെന്‍റ് അതെല്ലാം ഏറ്റെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

വിജയാഘോഷത്തിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദ തുടങ്ങിയവരും പാർട്ടി ആസ്ഥാനത്തുണ്ടായിരുന്നു. ആയിരക്കണക്കിനു പ്രവർത്തകരും ആഘോഷത്തിൽ പങ്കുചേർന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp