spot_imgspot_imgspot_img

ഏഷ്യാനെറ്റ് ന്യൂസിനുനേരെ അതിക്രമം : കെയു ഡബ്ല്യു ജെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

Date:

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിനുനേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്തു.

സാമൂഹ്യവിരുദ്ധന്മാര്‍ക്ക് അഭയം നല്‍കുന്ന സംഘടനയായി എസ് എഫ് ഐ മാറിയെന്നും ക്യാമ്പസില്‍ അക്രമങ്ങളുടെ പേരില്‍ ദുഷ്‌പേര് ഉണ്ടാക്കിയവര്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് എതിരെ അക്രമം കാണിക്കുകയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി.

കെയുഡബ്യുജെ ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ. ജയപ്രസാദ് , ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ് ,മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ജേക്കബ് ജോര്‍ജ്, കെ.പി. റെജി സംസ്ഥാന സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കുമാർ, ജില്ലാകമ്മിറ്റി അംഗം മഹേഷ് ബാബു എന്നിവർ പ്രസംഗിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp