spot_imgspot_imgspot_img

വനം വകുപ്പ് പിആർഓ ആയി സി.എഫ്.ദിലീപ്കുമാര്‍ ചുമതലയേറ്റു

Date:

തിരുവനന്തപുരം: വനം വകുപ്പ് പിആർഓ ആയി സി.എഫ്.ദിലീപ്കുമാര്‍ ചുമതലയേറ്റു.കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവർത്തിച്ചു വരുമായിരുന്നു.2021 സെപ്റ്റംബർ മുതൽ 2022 ജൂൺ വരെ വനം വകുപ്പ് ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായിരുന്നു. 2017 മുതല്‍ നാലര വര്‍ഷത്തോളം തൊഴിലും നൈപുണ്യവും വകുപ്പിന്റെ ലേബര്‍ കമ്മീഷണറേറ്റില്‍ ലേബര്‍ പബ്ലിസിറ്റി ഓഫീസര്‍, 2012-ല്‍ സെക്രട്ടേറിയറ്റ് പിആര്‍ഡി പ്രസ് റിലീസ് വിഭാഗത്തില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, 2014-ല്‍ പ്രസ് റിലീസ് വിഭാഗം അസിസ്റ്റന്റ് എഡിറ്റര്‍, 2015-ല്‍ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍, 2016-ല്‍ തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലെ പിആര്‍ഡി വിഭാഗം അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൊഴില്‍ വകുപ്പിലെ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഗുഡ് സര്‍വ്വീസ് എന്‍ട്രിയും ലേബര്‍ കമ്മീഷണറില്‍ നിന്നും സദ് സേവന രേഖയും ലഭിച്ചിട്ടുണ്ട്.വനം വകുപ്പില്‍ നിന്നും പ്രശംസാ പത്രവും ലഭിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയാണ്. നിലവില്‍ വനം വകുപ്പ് ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായിരുന്ന എസ്.എസ്.അരുണിനെ ഓഡിയോ വീഡിയോ ഡോക്കുമെൻന്റേഷൻ ഇൻഫർമേഷൻ ഓഫീസർ ആയി സ്ഥലം മാറ്റിയ ഒഴിവിലാണ് സി.എഫ്.ദിലീപ്കുമാര്‍ ചുമതലയേറ്റത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അനിശ്ചിതത്വങ്ങൾക്കൊടുവിൽ സർക്കാർ രൂപീകരിക്കാൻ വിജയ്

ചെന്നൈ:ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം യാഥാർത്ഥ്യമാകുന്നു. ഏറ്റവും വലിയ...

രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ; മാത്യു കുഴൽനാടൻ

കൊച്ചി: രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍. രാജ്മോഹൻ ഉണ്ണിത്താൻ...

മുഖ്യമന്ത്രിക്കായി മാരത്തണ്‍ ചര്‍ച്ച; നിര്‍ണായക തീരുമാനം ഉടന്‍; സാധ്യത കെ.സിക്ക് തന്നെയോ.?

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ തുടരുന്നു. എഐസിസി...

മുഖ്യമന്ത്രി പോരിൽ നിര്‍ണായക യോഗം; ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്താൻ നേതാക്കളുമായി മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച നടത്തും. ...
Telegram
WhatsApp