spot_imgspot_imgspot_img

വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാനൊരുങ്ങി ഇപിയുടെ കുടുംബം

Date:

തിരുവനന്തപുരം: കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഇ പി ജയരാജന്‍റെ കുടുംബം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ജയരാജന്‍റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി വിൽക്കുന്നത്.

9199 ഓഹരിയാണ് ഇരുവര്‍ക്കുമായുള്ളത്.ഇപിയുടെ ഭാര്യ ഇന്ദിരയുടെ പേരിൽ 81.99 ലക്ഷം രൂപയും മകൻ ജെയ്സണിന്‍റെ പേരിൽ 10 ലക്ഷം രൂപയുമാണ് റിസോർട്ട് ഓഹരിയായി ഉള്ളത്. കുടുംബം ഓഹരികൾ വിൽക്കാൻ തയ്യാറാണെന്ന് ഡയറക്ടർ ബോർഡിനെ അറിയിച്ചുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇന്ദിരയായിരുന്നു റിസോർട്ടിന്‍റെ ചെയർപേഴ്സൺ.

റിസോർട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിനു പിന്നാലെയാണ് ഓഹരി വിൽപ്പനയിലേക്ക് ഇപിയും കുടുംബവും കടക്കുന്നത്. വേദേകം റിസോര്‍ട്ടില്‍ കേന്ദ്ര ഏജിന്‍സി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇന്‍കം ടാക്സ് വകുപ്പും നോട്ടീസ് നല്‍കിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp