spot_imgspot_imgspot_img

‘ഒരു സർക്കാരിന്‍റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്’; എം വി ഗോവിന്ദൻ

Date:

കൊച്ചി: ബ്രഹ്മപുരത്തേത് ഒരു സർക്കാരിന്‍റെ കാലത്തുണ്ടായ മാലിന്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തിൽ സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ആക്ഷേപങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്മപുരത്തേത് ഒരു സർക്കാരിന്‍റെ കാലത്തുണ്ടായ മാലിന്യമല്ലെന്നും അതിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ നടപടികൾ എടുക്കും. കൊല്ലം മാതൃകയിൽ മാലിന്യ സംസ്കരണം നടക്കും. മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയതാണ്.

കമ്പനിക്ക് കരാർ കൊടുത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയല്ല, തദ്ദേശവകുപ്പ് കൃത്യമായി പരിശോധിച്ചാണ് പണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. താൻ മന്ത്രിയായിരിക്കുമ്പോഴും മേയറെയും കരാറുകാരെയും വിളിച്ച് റിവ്യു നടത്തിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp