spot_imgspot_imgspot_img

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരന്‍

Date:

കൊച്ചി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊച്ചിയിലെ പൊലീസ് ‘കൊടിച്ചിപട്ടികളാണെന്ന്’ കെ സുധാകരൻ. പോലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എം വി ഗോവിന്ദൻ അഴിമതിക്കാരനല്ലാത്ത നേതാവെന്നും കെ സുധാകരൻ പറഞ്ഞു. അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് ചൂട്ടു പിടിക്കുന്നുവെന്ന വിമർശനമാണ് ഗോവിന്ദനോടുള്ളത്. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എം.വി.ഗോവിന്ദൻ കാണിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

പിണറായി വിജയനെ ചങ്ങലയ്ക്കിടാന്‍ കഴിഞ്ഞില്ലെങ്കിൽ സിപിഐഎം പിരിച്ചുവിടണം. തുക്കട പൊലീസിനെ കാണിച്ച് കോൺഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കണ്ട. നീതി കാണിച്ചില്ലെങ്കിൽ പൊലീസാണെന്ന് നോക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...
Telegram
WhatsApp