spot_imgspot_imgspot_img

പ്രതിപക്ഷം നടത്തുന്നത് ജനാധിപത്യഹത്യ; എം വി ​ഗോവിന്ദൻ

Date:

കൊല്ലം: നിയമസഭയെ കയ്യാങ്കളിയുടെ വേദിയാക്കുന്ന പ്രതിപക്ഷത്തിന്റെ ജനാധിപത്യ ഹത്യക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്ന ഘട്ടത്തിൽ കോൺഗ്രസ്‌ പാർട്ടിയിൽ പ്രാമാണിത്തവും അധികാരവും സ്ഥാപിക്കാൻ നിയസഭയെ പ്രതിപക്ഷ നേതാവ്‌ കയ്യാങ്കളിയെുടെ വേദിയാക്കുകയാണ്‌. രാജ്യത്ത്‌ തന്നെ ഏറ്റവും കുടുതൽ ദിവസവും നന്നായും പ്രവർത്തിക്കുന്ന നിയമസഭയെ നോക്കുകുത്തിയായാക്കി നിർത്തയല്ല പാർട്ടിക്കുള്ളിൽ അധികാരവും അംഗീകാരവും നേടേണ്ടേതെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സുധാകരന്റെയും വി ഡി സതീശന്റെയും നേതൃത്വം പോരെന്ന്‌ പാർട്ടി എംപിമാരും നേതാക്കളും കുട്ടത്തോടെ ഹൈക്കമാൻഡിൽ പരാതി പറഞ്ഞ ഘട്ടത്തിലാണ്‌ ഞാൻ ‘കേമനായ’ നേതാവാണ്‌ എന്ന്‌ കാണിക്കാൻ സ്‌പീക്കർക്കും മന്ത്രിമാർക്കുമെതിരെ വ്യക്തിപരമായ ആരോപണങ്ങളും ആക്രോശങ്ങളും പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്‌. ജനങ്ങൾക്ക്‌ മുമ്പിലും സഭയിലും അമ്പേ പരാജയപ്പെട്ട നേതൃത്വം ഗുണ്ടാസമാനമായ പ്രവർത്തനത്തിലുടെ പാർടിയിൽ പ്രാമാണിത്തം നേടാനാണ്‌ ശ്രമിക്കുന്നത്‌. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങൾക്ക്‌ ഇത്‌ മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെയുണ്ട്‌.

നിയമസഭയിൽ പ്രതിപക്ഷത്തിന്‌ പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവുമുണ്ട്‌. അടിയന്തരപ്രമേയ നോട്ടീസ്‌ സ്വീകരിക്കണമോ വേണ്ടയോ എന്ന്‌ നിശ്‌ചയിക്കാനുള്ള അവകാശം സ്‌‌പീക്കർക്കുമുണ്ട്‌. എന്നാൽ സഭയിലെ പ്രതിഷേധത്തിന്‌ ശേഷം സ്‌‌പീക്കറുടെ ഓഫീസ്‌ ഉപരോധിക്കുക എന്നത്‌ കേട്ടുകേൾവിപോലുമില്ലാത്ത സംഭവമാണ്‌. പാർലമെന്ററി ജനാധിപത്യത്തിന്റെ കാവലാളാണ്‌ സ്‌പീക്കർ. അദ്ദേഹത്തെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക എന്നു പറഞ്ഞാൽ ഏറ്റവും വലിയ ജനാധിപത്യവിരുദ്ധ പ്രവർത്തനമാണ്‌. സ്‌‌പീക്കറുടെ ഓഫീസ്‌ ഉപരോധിച്ച പ്രതിപക്ഷത്തിന്റെ സമീപനം ജനാധിപത്യപ്രക്രിയയോടുള്ള യുഡിഎഫിന്റെ അസഹിഷ്‌ണുതയാണ്‌ വ്യക്തമാക്കുന്നത്‌.

മോദിയുടെ ജനാധിപത്യഹത്യ അതേപടി പ്രതിപക്ഷം കേരളത്തിലും പകർത്തുകയാണ്‌. ഈ ജനാധിപത്യഹത്യക്കെതിരെ ശക്തമായ പ്രതിഷേധം കേരളത്തിൽ ഉയരണം. എല്ലാമത നിരപേക്ഷ ജനാധിപത്യ വാദികളും ഇതിൽപ്രതിഷേധത്തിൽ അണിചേരണമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...
Telegram
WhatsApp