spot_imgspot_imgspot_img

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

Date:

തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. ചാല, കരിമഠം കോളനി നിവാസികളായ അജി എന്നു വിളിക്കുന്ന ഹാജ (39), മാരിയപ്പൻ (46) എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി പത്തരക്ക് കരിമഠം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കരിമഠം അമ്മൻ കോവിലിന് സമീപം വെച്ച് ഇവർ യുവാവിനെ ഇരുമ്പ് കമ്പി കൊണ്ട് തലക്കടിക്കുകയും, കരിങ്കല്ല് കൊണ്ട് മുഖത്തടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ലഹരി വിമുക്ത സംഘടനയിലെ അംഗമായതിലുള്ള വിരോധം നിമിത്തമാണ് യുവാവിനെ ആക്രമിച്ചത്.

നിരവധി കേസ്സുകളുള്ള ഇവരിൽ, പ്രതി ഹാജയ്ക്ക് ഫോർട്ട് പോലീസ് സ്റ്റേഷനിൽ 13 -ഓളം കേസുകളാണുള്ളത്, ഗുണ്ടാനിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾക്ക് കൊലപാതകം, മോഷണം, പിടിച്ചുപറി, കഞ്ചാവ് കേസ്സുകളുൾപ്പെടെ സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസ്സുകളുണ്ട്. ഈ കേസ്സിലെ രണ്ടാം പ്രതിയായ മാരിയപ്പനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp