പെരുമാതുറ: റമദാൻ ഇരുപത്തിയേഴാം രാവില്‍ പെരുമാതുറ മേഖലയിലെ മൂവായിരത്തോളം വീടുകളിലെ 12000ൽപരം നോമ്പുകാരെ, നോമ്പു തുറപ്പിക്കുന്ന ഇഫ്താർ ചലഞ്ച് പെരുമാതുറ സ്നേഹതീരം സംഘടിപ്പിക്കുന്നു. ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് നോമ്പ് തുറക്കാനാവശ്യമായ നോമ്പ് തുറ വിഭവങ്ങൾ അടങ്ങിയ കിറ്റിന് 500 രൂപ എന്ന കണക്കിൽ വിശ്വാസികൾ നൽകുന്ന സ്പോൺസർഷിപ്പിലൂടെ യാണ് ഇഫ്താർ ചലഞ്ചിന് ആവശ്യമായതുക കണ്ടെത്തുന്നത്.
കഴിഞ്ഞ ഒന്നേകാൽ പതിറ്റാണ്ടായി പെരുമാതുറയിൽ ഒന്നേകാൽകോടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയ സ്നേഹതീരത്തിൻറെ അത്തരം പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നടത്തുന്നതിനാണ് ഇഫ്താർ ചലഞ്ച് സംഘടിപ്പിക്കു ന്നതെന്നും, പാപമോചനവും നരക വിമുക്തിയും പ്രതിഫലമായി ലഭിക്കുന്ന ഈ പുണ്യകർമ്മത്തിൽ പങ്ക് ചേരാൻ വിശ്വാസികൾ സ്വമേധയാ മുന്നോട്ട് വരണമെന്നും സ്നേഹതീരം പ്രസിഡന്റ് ഇഎം നജീബും ജനറൽ സെക്രട്ടറി എസ് സക്കീർ ഹുസൈനും അഭ്യർത്ഥിച്ചു.
പെരുമാതുറ തണൽ സെൻററിൽ സ്നേഹതീരം ഇഫ്താർ ചലഞ്ച് വിജയിപ്പിക്കാൻ ചിറയിൻകീഴ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ വാഹിദിൻറ്റെ അദ്ധ്യക്ഷതയിൽ നടന്ന ടാസ്ക് ഫോഴ്സ് മീറ്റിംഗിൽ പെരുമാതുറ മേഖലയിലെ പഞ്ചായത്ത് മെമ്പർമാർ ജമാഅത്ത് – പള്ളികമ്മിറ്റി ഭാരവാഹികള്‍ വിവിധ സാമൂഹ്യ രാഷ്ട്രീയ സാമുദായിക സംഘടനാ പ്രതിനിധികളും സ്നേഹതീരം ഭാരവാഹികളും പങ്കെടുത്തു ഇഫ്താർ ചലഞ്ച് വിജയിപ്പിക്കുന്നതിനായി ചിറയിൻകീഴ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ വാഹിദ് ചെയർമാനും സുനില്‍ സലാം കൺവീനറുമായി 51അംഗ പ്രവർത്തക സമിതിയും 22 അംഗ കോർ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. നൗഷാദ് മാടൻവിള ചെയർമാനും ഷാഫി പെരുമാതുറ കൺവീനറുമായി സ്പോൺസർഷിപ്പ് കമ്മിറ്റിയും രൂപീകരിച്ചു.