spot_imgspot_img

പെരുമാതുറയിൽ സുഹത്ത് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ പതിനേഴുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

Date:

പെരുമാതുറ: വീട്ടിൽ നിന്ന് സുഹൃത്തു വിളിച്ച് ഇറക്കി കൊണ്ടുപോയ പതിനേഴുകാരനായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ലഹരി വസ്തു ഉപയോഗിച്ചതാകാം മരണകാരണമെന്നാണ് സംശയം. ഇതു സംബന്ധിച്ച് ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ റജില ദമ്പതികളുടെ മകൻ ഇർഫാൻ (17) ആണ് ഇന്ന് വെളുപ്പിന് മരിച്ചത്.

പെരുമാതുറ ഫിഷിംഗ് ഹാർബറിലെ തൊഴിലാളിയായ ഇർഫാൻ ജോലി കഴിഞ്ഞ് വീട്ടിലെത്തി ആഹാരം കഴിച്ച് ഉറക്കത്തിലായിരുന്നു. ഇതിനിടയിൽ  സുഹൃത്ത് ഇർഫാന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചെഎങ്കിലും എടുത്തില്ലെന്ന് മാതാവ് പറഞ്ഞു. തുടർന്ന് ഇന്നലെ  വൈകിട്ട് ആറരയോടെ സ്കൂട്ടറിൽ എത്തിയ സുഹൃത്താണ് ഇർഫാനെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോകുകയും ഏഴരയ്ക്ക് തിരികെ വീട്ടിൽ കൊണ്ടു വിടുകയും ചെയ്തു. ഇതിനിടെ സമീപത്തെ റോഡിലുണ്ടായ അപകടം നോക്കാനായി വീട്ടുകാർ പോയിരുന്നു. അവർ തിരികെ എത്തിയപ്പോഴാണ്  തുടരെ തുടരെ ഛർദ്ദിച്ച് അവശനിലയായി ഇർഫാൻ കട്ടിലിൽ കിടക്കുന്നത് കണ്ടത്.

ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചുവെന്ന് ഇർഫാൻ അമ്മയോടു പറഞ്ഞതായി മാതാവ് റജുല പറഞ്ഞു. മാതാവ് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഏതോ ലഹരി ഉപയോഗിച്ചതായി ഇവർ ഡോക്ടറോടും പറഞ്ഞിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിൽ മടങ്ങിയെത്തിയെങ്കിലും രാത്രി ഒരു മണിയോടെ ഇഫാന്റെ  ആരോഗ്യ സ്ഥിതി ഗുരുതരമാകുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുമ്പ്  ഇർഫാൻ മരിച്ചിരുന്നു. സംഭവത്തെ പറ്റി പൊലീസും എക്സൈസും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സഹോദരനും സഹോദരി. അടുത്തിടെയായി പെരുമാതുറയിൽ  ലഹരി സംഘങ്ങൾ വർദ്ധിച്ചു വരുകയും പൊലീസും എക്സൈസും ജമാഅത്ത് അക്കമുള്ളവർ ഇതിനെതിരെ ബോധവൽക്കരണവും നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വൈകുന്നേരം പെരുമാതുറ ജുമാ മസ്ജിദിൽ ഖബറടക്കി

 

 

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അഹമ്മദാബാദ് വിമാനാപകടം: ഒരാൾ രക്ഷപ്പെട്ടതായി റിപ്പോർട്ട്‌

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശ്വാസരമായ വാർത്തയാണ് ഇപ്പോൾ...

അഹമ്മദാബ് വിമാനാപകടം; മലയാളിയടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു

അഹമ്മദാബ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന...

അഹമ്മദാബ് വിമാനാപകടം; ആകെ മരണം 133 ആയി ഉയർന്നു; അപകടത്തിൽ മലയാളികളും ഉൾപ്പെട്ടതായി വിവരം

അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ യാത്രക്കാരിൽ...

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ജനവാസ മേഖലയില്‍ തകർന്നുവീണു; നിരവധി പേർ മരിച്ചുവെന്ന് റിപ്പോർട്ട്

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. അഹമ്മദാബാദിൽ യാത്രാ വിമാനമാണ്...
Telegram
WhatsApp