spot_imgspot_img

അയോഗ്യതാ ഭീഷണിയിൽ രാഹുൽ ഗാന്ധി

Date:

ഡൽഹി: മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ പരമാവധി ശിക്ഷയായ 2 വർഷം തടവ് കിട്ടിയതോടെ അയോഗ്യതാ ഭീഷണിയിലാണ് രാഹുൽ.മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് രാഹുല്‍ ഗാന്ധിക്ക് നിർണ്ണായകമാകും.

രണ്ടു വര്‍ഷമോ അതിലധികമോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്‍റ് അംഗത്വം റദ്ദാവുമെന്ന കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും എന്നതാണ് ചട്ടം.

നിലവിൽ 30 ദിവസത്തെ ജാമ്യമാണ് ശിക്ഷ വിധിച്ച സൂറത്ത് കോടതി അനുവദിച്ചത്. മേൽകോടതി വിധി സ്റ്റേ ചെയ്തില്ലെങ്കിൽ ജന പ്രാതിനിധ്യ നിയമപ്രകാരം രാഹുൽ അയോഗ്യനാവുന്നതിനൊപ്പം പിന്നീട് 6 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കും ഉണ്ടാവും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി പരിഹരിച്ചുവെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചികിത്സാ പ്രതിസന്ധിയിൽ പരിഹാരം കണ്ടേവെന്ന് കേന്ദ്ര...

വഴിക്കടവിലെ വിദ്യാർത്ഥിയുടെ മരണം; തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട്: വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് അനന്ദു മരിച്ച സംഭവത്തിൽ തന്റെ...

കൊച്ചി പുറംകടലിലെ കപ്പൽ അപകടത്തിൽ കേസെടുക്കില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: ലൈബീരിയൻ കപ്പൽ എംഎസ്‌സി എൽസ 3 അറബിക്കടലിൽ മുങ്ങിയ സംഭവത്തിൽ...

സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ

കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. സംയുക്ത...
Telegram
WhatsApp