spot_imgspot_imgspot_img

ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തം; സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ദുരന്ത നിവാരണ അതോറിറ്റി

Date:

കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം. ഇതേ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വൈകിട്ട് നാലു മണിയോടെ സെക്ടർ ഏഴിൽ ചെറിയ പ്രദേശത്താണ് തീ പിടിത്തമുണ്ടായത്.

നിലവിൽ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂർ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ യൂണിറ്റുകൾ രംഗത്തുണ്ട്. എട്ട് ഫയർ ടെൻഡറുകൾ തീയണയ്ക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാണെന്നു അഗ്നി രക്ഷാ വിഭാഗം അറിയിച്ചു.

ഫയർ വാച്ചർമാരെ നിയോഗിച്ചിട്ടുള്ളതിനാൽ തീപിടിത്തമുണ്ടായ ഉടൻ തന്നെ തീയണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും ആശങ്ക വേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ

കോഴിക്കോട്: എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ...

തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണത്താണ് സംഭവം...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച മരിച്ച നിലയിൽ; മരിച്ചത് തിരുവനന്തപുരം സ്വദേശി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി....

യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിന് ഇത്തവണ 80-90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ....
Telegram
WhatsApp