spot_imgspot_img

ആദിവാസികളുടെ എല്ലാ അവകാശങ്ങളും സർക്കാർ ഇല്ലാതാക്കുന്നു; രമേശ് ചെന്നിത്തല

Date:

നെയ്യാർ ഡാം: ആദിവാസികൾക്ക് ഭൂമി കൊടുക്കാത്ത, വീട് കൊടുക്കാത്ത, ആദിവാസികളെ കൂട്ടക്കൊല ചെയ്യുന്ന ഒരു സർക്കാരാണ് കേരളത്തിലുള്ളതെന്ന് രമേശ് ചെന്നിത്തല. നെയ്യാർ ഡാമിൽ കേരള ആദിവാസി കോൺഗ്രസ് സംസ്ഥാന ലീഡർ ഷിപ് ക്യാമ്പ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല. പിണറായി വിജയൻ സർക്കാർ ആദിവാസികളുടെ എല്ലാ അവകാശങ്ങളും ഇല്ലാതാക്കി എന്നും ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധിയെ ആയോഗ്യനാക്കിയ നടപടിയിലൂടെ നരേന്ദ്ര മോഡി സർക്കാർ രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് നടപടി ചെയ്തുവെന്നു രമേശ് ചെന്നിത്തല. രാജ്യം ഇന്ന് വലിയ വെല്ലുവിളി നേരിടുകയാണ്. നരേന്ദ്ര മോഡി ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നു. നരേന്ദ്രമോദി ഗവൺമെൻറ് ജന പ്രിയ നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം പോലും റദ്ദാക്കുന്നു. നരേന്ദ്രമോദിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്ന അവസ്ഥയാണ് .പ്രതിപക്ഷ പാർട്ടികളെ മുഴുവൻ ഇല്ലാതാക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു.

കേരള ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി പി കൃഷ്ണൻ അദ്ധ്യക്ഷനായ പരിശീലന ക്യാമ്പിൽ ജനറൽ സെക്രട്ടറി കെ ശശിധരൻ സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ എ റ്റി ജോർ, സി.ആർ ഉദയകുമാർ എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ്

കണ്ണൂർ: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷ്. രാവിലെ ചേർന്ന...

തിരുവനന്തപുരത്ത് ഗാനമേളയ്ക്കിടെ സംഘർഷം; തടയാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘർഷം തടയാനെത്തിയ പോലീസുകാർക്കുനേരെ ആക്രമണം. കിളിമാനൂർ കരിക്കക‌ത്ത് ക്ഷേത്രത്തിൽ...

വീണ്ടും കാട്ടാനക്കലി; രണ്ടുപേർക്ക് ദാരുണാന്ത്യം

തൃശൂർ: അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. വനവിഭവങ്ങൾ ശേഖരിക്കാൻ...

ചിക്കൻ കറിക്ക് ചൂടില്ല; ഹോട്ടൽ ഉടമയെ സോഡാക്കുപ്പിക്ക് അടിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ ചിക്കൻ കറിക്ക് ചൂടില്ല എന്ന് ആരോപിച്ച് ഹോട്ടൽ...
Telegram
WhatsApp