spot_imgspot_imgspot_img

സംസ്ഥാന സർക്കാർ അധികാര വികേന്ദ്രീകരണം അട്ടിമറിച്ചു; വി ഡി സതീശൻ

Date:

തിരുവനന്തപുരം: അധികാര വികേന്ദ്രീകരണം സംസ്ഥാന സർക്കാർ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ കഴുത്തുഞെരിച്ച് കൊല്ലുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സമ്പത്തിക വർഷ അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തിൽ പദ്ധതി വിഹിതം നൽകാതെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം സർക്കാർ താറുമാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബില്ല് മാറാൻ പോലും കഴിയാത്ത അവസ്ഥയിലാണ് തദ്ദേശ സ്ഥാപനങ്ങൾ. സ്പിൽ ഓവർ ചെയ്താൽ അടുത്ത വർഷത്തെ പദ്ധതി നടത്തിപ്പ് കൂടി താറുമാറാകും. ട്രഷറിയിൽ നിന്ന് പണം ചെലവഴിക്കാതിരിക്കാൻ വിചിത്ര നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. കൃത്യമായ പണം കൊടുക്കാത്തത് കൊണ്ട് താളം തെറ്റിയ പണികൾ തീർക്കാൻ ഒരു മാസം എങ്കിലും സമയം നീട്ടണം.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് കത്ത് അയക്കും. യുഡിഎഫ് ജനപ്രതിനിധികൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാർച്ച് 31 ന് ഒരു മണിക്കൂർ പ്രതിഷേധിക്കും. ട്രഷറിയിൽ 13,223 കോടി രൂപ പെന്റിംഗ് ബില്ലുണ്ട്. കൈയ്യിൽ പണമില്ലാത്തത് സർക്കാർ മറച്ച് വയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ബ്രഹ്മപുരം തീപിടിത്തത്തിൽ പ്രാഥമിക റിപ്പോർട്ടിന് 20 ദിവസമെടുത്തെന്ന് വിഡി സതീശൻ വിമർശിച്ചു. എന്തടിസ്ഥാനത്തിലാണ് അഞ്ചിടത്ത് ഒപ്പം തീപിടിച്ചത് അട്ടിമറിയല്ലെന്ന് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളപൂശിയ കരാറുകാരനെതിരെ എന്ത് അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp