spot_imgspot_img

കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും

Date:

തിരുവനന്തപുരം: കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന് ഇന്ന് തിരി തെളിയും. ഇന്ന് വൈകുന്നേരം 5.30 ന് പാളയം സെനറ്റ് ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടകോത്സവം ഉദ്ഘാടനം ചെയ്യും.

കേരള സർവ്വകലാശാല പാളയം സെനറ്റ് ക്യാമ്പസിൽ ഏപ്രിൽ 4 വരെ നടക്കുന്ന മേളയിൽ തെരഞ്ഞെടുത്ത 9 മലയാള നാടകങ്ങൾ അവതരിപ്പിക്കും. മൂന്നു  വേദികളിലായാണ് നാടകോത്സവം നടക്കുക. ഇതോടൊപ്പം പുസ്തകമേള പ്രശസ്ത വ്യക്തികളുടെ പ്രഭാഷണങ്ങൾ, പൊതു സമ്മേളനം എന്നിവയും ഉണ്ടാകും.

മേളയുടെ ഭാഗമായി നടക്കുന്ന മുരളി സ്മൃതിയിൽ മുൻ പ്രതിപക്ഷ നേതാവായ രമേശ്‌ ചെന്നിത്തല എം എൽ എ പ്രഭാഷണം നടത്തും. മലയാളി സ്ത്രീ : പൊതുയിടങ്ങൾ ആവിഷ്കാരങ്ങൾ എന്ന വിഷയത്തിൽ നാടക പ്രവർത്തകയും നടിയുമായ സജിത മഠത്തിൽ പ്രഭാഷണം നടത്തും. സർക്കസ് തിയ്യറ്റർ എന്ന വിഷയത്തിൽ തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ള പ്രഭാഷണം നടത്തും.

മുരളിയും നാട്യഗൃഹവും എന്ന വിഷയത്തിൽ നാട്യഗൃഹത്തിന്റെ രക്ഷാധികാരിയും നാടക പ്രവർത്തകനുമായ പ്രൊഫ. അലിയാർ പ്രഭാഷണം നടത്തും മന്ത്രിമാരായ സജി ചെറിയാൻ, അഡ്വ.ജി ആർ അനിൽ എന്നിവരും നാടകോത്സവത്തിന്റെ ഭാഗമാകും.

അശോക് ശശി സംവിധാനം ചെയ്ത ഇതിഹാസം, കെ ആർ രമേശ്‌ സംവിധാനം ചെയ്ത ആർട്ടിക്, സൂര്യ കൃഷ്ണ മൂർത്തി സംവിധാനം ചെയ്ത പ്രേമലേഖനം, അരുൺ ലാൽ സംവിധാനം ചെയ്ത ദ വില്ലന്മാർ, മാർത്താണ്ഡന്റെ സ്വപ്‌നങ്ങൾ, ഹസിം അമരവിള സംവിധാനം ചെയ്ത സോവിയറ്റ് സ്റ്റേഷൻ കടവ്, അർജുൻ ഗോപാൽ സംവിധാനം ചെയ്ത സിംഹാരവം ഘോരാരവം, അമൽ രാജും ജോസ് പി റാഫേലും ചേർന്ന് ഒരുക്കിയ തോമ കറിയ കറിയ തോമ, ശ്രീജിത്ത്‌ രമണൻ സംവിധാനം ചെയ്ത തീണ്ടാരിപ്പച്ച എന്നീ നാടകങ്ങൾ ആണ് അരങ്ങിലെത്തുന്നത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp