spot_imgspot_imgspot_img

കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സജി ഗോപിനാഥ് ചുമതലയേറ്റു

Date:

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സജി ഗോപിനാഥ് ചുമതലയേറ്റു. താൻ ഏറ്റെടുത്തിരിക്കുന്നത് അധിക ചുമതലയാണെന്നും സർവകലാശാലയിൽ എത്രയും വേഗം സ്ഥിരം വിസിയെ നിയമിക്കാനുള്ള നടപടികൾ വേഗത്തിൽ നടക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

കെടിയു വിസിയായി ചുമതലയേറ്റത് ഗവർണറുടെ നിർദ്ദേശപ്രകാരമാണ്. ഗവർണർ കാരണം കാണിക്കൽ നോട്ടീസാണ് നൽകിയത്. മറുപടി ഗവർണർക്ക്‌ തൃപ്തികരമെന്നാണ് കരുതുന്നത്. കെടിയു വിസിയായി നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും എന്ന് കരുതുന്നു. കേരളത്തിനെ നോളജ് എക്കോണമി ആക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. അതിൽ വലിയ പങ്ക് കെടിയുവിന് നിർവഹിക്കാനുണ്ട്. അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp