spot_imgspot_imgspot_img

കണ്ണൂർ ട്രെയിൻ തീവെപ്പ്; ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിനാലെന്ന് ബംഗാൾ സ്വദേശിയുടെ മൊഴി

Date:

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്‍റെ കോച്ചിന് തീവച്ച കേസിൽ നിർണായക വഴിത്തിരിവ്. ബംഗാൾ സ്വദേശി പുഷൻജിത് സിംഗാണ് തീ വച്ചതെന്ന് പൊലീസ്. ഇയാളെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീ വെച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനം ഉണ്ടാക്കിയതെന്നും പ്രതി വെളിപ്പെടുത്തിയതായാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം.

ഏറെ നാളുകളായി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ഇയാൾ കഴിയുന്നത്. ഇവിടെ ഭിക്ഷയെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ സമ്മതിക്കാത്തതാണ് വൈരാഗ്യ കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം സ്റ്റേഷനു പരിസരത്തുള്ള ബിപിസിഎൽ ഇന്ധനസംഭരണ ശാലയിലെ ജീവനക്കാരും ഇയാളെ ഓടിച്ചു വിട്ടിരുന്നു. ഇതും പ്രകോപനമായെന്നാണ് വിലയിരുത്തൽ.

ഇന്ധനം ഉപയോഗിച്ചിട്ടില്ലെന്നും സീറ്റുകൾ കുത്തിക്കീറിയ ശേഷമാണ് തീയിട്ടതെന്നുമാണ് മൊഴി. വ്യാഴാഴ്ച്ച പുലർച്ചെ 1.25 നാണ് ഇയാൾ ട്രെയിനിന് തീവച്ചത്. റെയിൽവേ ജീവനക്കാരനാണ് ആദ്യം തീ കത്തുന്നത് കണ്ടത്.

കസ്റ്റഡിയിലുള്ളയാൾ തീവെപ്പിന് തൊട്ട് മുൻപ് ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. പ്രദേശത്തെ കൂടുതൽ സിസിടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

കസ്റ്റഡിയിലെടുത്തതിനു ശേഷം വിരലടയാളങ്ങൾ പരിശോധിച്ചപ്പോൾ ട്രെയിനിൽ നിന്നും കണ്ടെത്തിയ 10 വിരലടയാളങ്ങളിൽ 4 എണ്ണവും ഇയാളുടേതു തന്നെയാണ്. രണ്ടു മാസത്തിനിടെ ട്രെയിനിന് തീവയ്ക്കുന്നത് ഇത് രണ്ടാം തവണയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp