spot_imgspot_imgspot_img

ഒഡിഷ ട്രെയിൻ അപകടം; റെയില്‍വേ മന്ത്രി രാജിവെയ്ക്കണം; കെ സുധാകരന്‍

Date:

തിരുവനന്തപുരം: റെയില്‍വേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഒഡിഷയിൽ ഉണ്ടായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജിവയ്ക്കണമെന്നും അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണെന്നും
സുധാകരന്‍ പറഞ്ഞു. രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്നാണ് ഒഡീഷയില്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നാണ് ഒഡിഷയില്‍ സംഭവിച്ചിരിക്കുന്നത്. ആദ്യ അപകടം ഉണ്ടായതിനു ശേഷം സിഗ്‌നലിംഗ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടതുകൊണ്ടാണ് വീണ്ടും അപകടം ഉണ്ടാകുകയും ദുരന്തത്തിന്റെ ആഘാതം കൂടുകയും ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഈ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജിവെക്കേണ്ടതാണ്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണ്. ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരാഞ്ജലികള്‍.” എന്നാണ് കെ സുധാകരന്‍ പറഞ്ഞത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp