spot_imgspot_imgspot_img

അടുത്ത വർഷം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ; മന്ത്രി ആര്‍ ബിന്ദു

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രമേ ഉണ്ടാവുള്ളുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.അടുത്ത വർഷം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കും. ബിരുദ സർട്ടിഫിക്കറ്റ് മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ നൽകും താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം .അവർക്ക് ഓണേഴ്‌സ് ബിരുദം നൽകുമെന്നും മന്ത്രി പറഞ്ഞു.

നാല് വർഷ ബിരുദ കോഴിസിന്‍റെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്. എല്ലാ സര്‍വകലാശാലകളിലും അടുത്ത വര്‍ഷം മുതൽ നാല് വർഷ ബിരുദ കോഴ്സ് ആയിരിക്കും. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിൽ നാല് വർഷ ബിരുദ കോഴ്സ് നടത്താം.

കോളേജുകളെ ഈ വര്‍ഷം ഇതിനായി നിര്‍ബന്ധിക്കില്ല. കുട്ടികൾക്ക് നാലാം വർഷ പഠനം തെരഞ്ഞെടുക്കാം.മാത്രമല്ല നാലാം വർഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും. മൂന്നാം വർഷത്തിൽ മാത്രമേ എക്സിറ്റ് സർട്ടിഫിക്കറ്റ് നൽകൂ. അതോടൊപ്പം ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp