spot_imgspot_imgspot_img

കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്

Date:

കോട്ടയം: നടൻ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്. ചടങ്ങുകൾ നടക്കുന്നത് ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ്. രാവിലെ ഏഴര മുതൽ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും പൊതു ദർശനം ഉണ്ടാകും.

ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയിൽ എത്തിക്കുക. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തും. തിങ്കളാഴ്ച്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിലാണ് നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിക്കുന്നത്. വടകരയിൽ നിന്നു പരിപാടികഴിഞ്ഞ് മടങ്ങിവരവേ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇതേ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു.

എല്ലിന് പൊട്ടലേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp