
കഴക്കൂട്ടം നന്മ കരിച്ചാറ മൂന്നാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി മംഗലപുരം പഞ്ചായത്തിന് മുൻപിൽ വിശക്കുന്നവർക്ക് ഭക്ഷണ പദ്ധതി പാഥേയം ആരംഭിച്ചു. നിരവധി സാമൂഹിക ആരോഗ്യ പ്രവർത്തനങ്ങളിൽ സാധുക്കൾക്ക് തണൽ നൽകുന്ന സംഘടനയാണ് നന്മ കരിച്ചാറ ചാരിറ്റബിൾ ട്രസ്റ്റ് പാഥേയം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം നിർവഹിച്ചു
നന്മ പ്രസിഡൻ്റ് എ ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷഹിൻ, Adv. M സിറാജ്, താഹിർ ഹാജി, നസറുദ്ദീൻ M അഷറഫ് വരിക്ക് മുക്ക് ഷംനാദ്, മണപ്പുറം മനാഫ്, കുന്നുംപുറം ഹാറൂൺ റോയൽ അഷറഫ് എന്നിവർ സംസാരിച്ചു നൻമ സെക്രട്ടറി M റസിഫ്’ സ്വാഗതവും കരിച്ചാറ നാദിർഷാ നന്ദിയും പറഞ്ഞു.







