spot_imgspot_imgspot_img

സ്മാർട്ട് റോഡ് :നിർമാണപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും

Date:

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ സ്മാർട്ട് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കോർപ്പറേഷൻ പരിധിയിൽ നിലവിൽ നവീകരണപ്രവർത്തികൾ പുരോഗമിക്കുന്ന 13 റോഡുകളിൽ എട്ടെണ്ണം പൂർത്തിയായി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓടകളുടെയും ഭൂഗർഭ ഓവുകളുടെയും നിർമാണങ്ങളും ജലവിതരണ പൈപ്പ്, വൈദ്യുത കേബിളുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള പണികളും പൂർത്തിയായി. ഫോർട്ട് പ്രദേശത്തെ റോഡുകൾ ഒരാഴ്ചക്കുള്ളിൽ സഞ്ചാരയോഗ്യമാകും. ടൈൽപാകൽ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. തമിഴ് സ്‌കൂൾ, താലൂക്ക് ഓഫീസ് റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ ജൂൺ അവസാനത്തോടെ പൂർത്തിയാക്കും. വാട്ടർ അതോറിറ്റിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശ്രീമൂലം, മാതൃഭൂമി റോഡുകൾ ജൂലൈ മാസത്തോടെയും കൊത്തളം – ശ്രീവരാഹം റോഡിൽ സീവറേജ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ പുരോഗമിക്കുന്നതിനാൽ ആഗസ്റ്റ് മാസത്തോടെയും പൂർത്തിയാകും.

പൊതുമരാമത്ത് വകുപ്പ്, കേരള റോഡ് ഫണ്ട് ബോർഡിന്റെ സഹായത്തോടെ നിർമാണ പ്രവർത്തികൾ നടക്കുന്ന 13 റോഡുകളാണുള്ളത്. ഇതിൽ മാനവീയം റോഡ്, കലാഭവൻ മണി റോഡ് എന്നിവ ജൂൺ അവസാനത്തോടെ പൂർത്തിയാക്കും. ബാക്കിയുള്ള 11 റോഡുകളിൽ പാച്ച് വർക്ക് പ്രവർത്തികൾ കെആർഎഫബിയുടെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ് ജൂൺ അവസാനത്തോടെ പൂർത്തിയാകും.

യോഗത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ഡെപ്യൂട്ടി മേയർ പി കെ രാജു, സ്മാർട്ട് സിറ്റി സി.ഇ.ഒ, കെആർഎഫ്ബി സി.ഇ.ഒ, പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp