spot_imgspot_imgspot_img

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് ആറ് വർഷം കഠിന തടവ്

Date:

തിരുവനന്തപുരം: ടി വി കാണാൻ പോയ അനിയത്തിയെ വിളിക്കാൻ ചെന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയായ പ്രതി സുധീഷിനെ ആറ് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിച്ചു. പിഴ തുക കുട്ടിക്ക് നൽകണം.

2021 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അനിയത്തി സമീപത്തുള്ള പ്രതിയുടെ വീട്ടിൽ ടി വി കാണാൻ പോയതാണ്. ഈ സമയം പ്രതി വീടിന് നടയിൽ ഇരിക്കുകയായിരുന്നു. കുട്ടി തിരിച്ച് ഇറങ്ങിയപ്പോൾ പ്രതി കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. ഈ സംഭവം കുട്ടി പ്രതിയുടെ അമ്മയോട് ഉടനെ പറഞ്ഞതിനെ തുടർന്ന് അമ്മ പ്രതിയെ പറഞ്ഞ് വിലക്കിയെങ്കിലും പ്രതി അസഭ്യം വിളിക്കുകയായിരുന്നു. ജോലിക്ക് പോയ ശേഷം കുട്ടിയുടെ അമ്മ വീട്ടിൽ എത്തിയപ്പോൾ കുട്ടി വിവരം പറയുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈനാണ് പൂജപ്പുര പൊലീസിൽ വിവരം അറിയിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. ആർ വൈ.അഖിലേഷ് എന്നിവർ ഹാജരായി.പ്രോസിക്ക്യൂഷൻ പതിനെട്ട് സാക്ഷികളേയും പതിറ്റ് രേഖകളും ഹാജരാക്കി. പൂജപ്പുര എസ് ഐമ്മാരായിരുന്ന അനൂപ് ചന്ദ്രൻ, പ്രവീൺ. വി.പി എന്നിവരാണ് കേസ് അന്വേഷിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp