spot_imgspot_imgspot_img

മോശം കാലാവസ്ഥ : മത്സ്യബന്ധനം പാടില്ല

Date:

തിരുവനന്തപുരം: ജൂൺ 14 വരെ കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദരകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ജൂൺ 14 വരെ ഈ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും അറിയിപ്പിൽ പറയുന്നു.

ഇന്ന് (ജൂൺ 10) മധ്യ-കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 135 മുതൽ 145 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. രാത്രിയോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 150 മുതൽ 160 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 175 കിലോമീറ്റർ വരെയും മാറി വന്നേക്കാം.

വടക്ക്-കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 110 കിലോമീറ്റർ വരെ വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഗുജറാത്ത് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ (ജൂൺ 11) മുതൽ ജൂൺ 14 വരെ ഗുജറാത്ത് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ മധ്യ-കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, വടക്ക്-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 155 മുതൽ 165 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 180 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 11-06-2023 ന് വൈകിട്ടോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 145 മുതൽ 155 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 170 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ജൂൺ 12ന് വടക്ക്-കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ-അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 140 മുതൽ 150 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 165 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വൈകിട്ടോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 135 മുതൽ 145 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 160 കിലോമീറ്റർ വരെയും മാറി വന്നേക്കാം.

ജൂൺ 13ന് വടക്ക്-കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള വടക്ക്-പടിഞ്ഞാറൻ അറബിക്കടൽ, മധ്യ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 135 മുതൽ 145 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 160 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വൈകിട്ടോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 150 കിലോമീറ്റർ വരെയും മാറി വന്നേക്കാം.

ജൂൺ 14ന് വടക്ക്-കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള വടക്ക്-പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 140 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വൈകിട്ടോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 105 മുതൽ 115 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 125 കിലോമീറ്റർ വരെയും മാറി വന്നേക്കാം.
അറബിക്കടലിന്റെ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 90 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള തിയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp