തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ)യും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ മാനേജ്മെന്റ് (ഐ.എൽ.എം) മായി സഹകരിച്ച് ശിൽപശാല സംഘടിപ്പിച്ചു. സാമൂഹ്യ ശാസ്ത്ര ഗവേഷണത്തിന്റെ പ്രവർത്തന വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. കിലെ മുൻ റിസർച്ച് കോർ കമ്മിറ്റി ചെയർമാനായിരുന്ന പ്രൊഫ. ടി.എസ്.എൻ. പിള്ളയുടെ സ്മരണാർത്ഥമാണ് ശിൽപശാല സംഘടിപ്പിച്ചത്.
കിലെ റിസർച്ച് കോർ കമ്മിറ്റി അംഗവും കേരള ജെൻഡർ കൗൺസിൽ അംഗവുമായ ഡോ. ടി.കെ. ആനന്ദി ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. ഐ.എൽ.എം എക്സിക്യൂട്ടീവ് ഡയറക്ടറായ അഡ്വ. അനിൽ നാരായണൻ മുഖ്യ പ്രഭാഷണവും ഐ.എൽ.എം ചെയർമാൻ ഡോ. ബി. വിജയകുമാർ വിഷയാവതരണവും നടത്തി. ചടങ്ങിൽ കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ് അദ്ധ്യക്ഷനും സീനിയർ ഫെലോ ജെ.എൻ. കിരൺ സ്വാഗതവും റിസർച്ച് കോ ഓർഡിനേറ്റർ ഡോ. റഫീക്ക ബീഗം നന്ദിയും പറഞ്ഞു.