spot_imgspot_imgspot_img

ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി മാനേജിംഗ് കമ്മിറ്റി അംഗസ്ഥാനം കെ ബാലകൃഷ്ണൻ രാജിവെച്ചു

Date:

ഷാർജാ : ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റും ഇപ്പോഴത്തെ ഭരണ സമിതിയിലെ മുതിർന്ന അംഗവുമായ കെ. ബാലകൃഷ്ണൻ നിലവിലെ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതിയിൽ നിന്ന് മാനേജിംഗ് കമ്മറ്റിയംഗസ്ഥാനം രാജിവെച്ചു.

2021 – നവംബറിൽ തിരഞ്ഞെടുക്കപ്പെട്ട ഈ ഭരണ സമിതി യഥാസമയം തിരഞ്ഞെടുപ്പ് നടത്താതെ യുക്തിരഹിതമായ കാര്യങ്ങൾ പറഞ്ഞ് തിരഞ്ഞെടുപ്പ് നീട്ടി കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ്, നിരവധി തവണ അസോസിയേഷൻ പ്രസിഡന്റ് / ജന: സെക്രട്ടറി / ട്രഷർ സ്ഥാനം വഹിച്ചിട്ടുള്ളതും അസോസിയേഷന്റെ സീനിയർ അംഗവുമായ കെ. ബാലകൃഷണൻ രാജിവെച്ചത്.

ഷാർജാ ഇന്ത്യൻ അസോസിയേഷന്റ ഭരണ സമതിയുടെ കാലാവധി ഒരു വർഷക്കാലമാണ്. എന്നാൽ കാലാകാലങ്ങളായി തിരഞ്ഞെടുക്കപ്പെടുന്ന ഭരണ സമതികൾ കാലാവധി പൂർത്തികരിച്ച ശേഷം തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്കായി ഒന്നോ, രണ്ടോ മാസങ്ങൾ കൂടി അധികം ഇരിക്കാറാണ് പതിവ്. എന്നാലിവിടെ 202l നവംബറിൽ ഒരു വർഷത്തേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇതുവരേയും പുതിയ തിരഞ്ഞെടുപ്പിനെ നേരിടാത്തതിൽ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങൾക്കിടയിൽ പരക്കെ പരാതിയുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp