spot_imgspot_imgspot_img

എഐ ക്യാമറ: ആദ്യ ആഴ്ച 4 ലക്ഷത്തിലേറെ നിയമലംഘനങ്ങൾ

Date:

തിരുവനന്തപുരം : എ ഐ ക്യാമറ പിഴ ഈടാക്കാൻ തുടങ്ങി ഏഴു ദിവസങ്ങളായി. ഇതുവരെ നിയമലംഘനങ്ങൾ 4 ലക്ഷം കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ പിഴ ഈടാക്കാൻ നിര്‍ദ്ദേശിച്ച് പരിവാഹൻ സൈറ്റിലേക്ക് അപ്‍ലോഡ് ചെയ്തത് വെറും 29,800 അപേക്ഷകൾ മാത്രമാണ്. റോഡിലെ നിയമലംഘനങ്ങൾ റെക്കോര്‍ഡ് ചെയ്യുന്നതിലെ അശാസ്ത്രീയത അടക്കം കണ്ടെത്തിയ പ്രശ്നങ്ങളൊന്നും തന്നെ ഇതുവരെ പരിഹരിച്ചിട്ടില്ല. അതിനിടെ ലഭ്യമായ സംവിധാനങ്ങൾ വച്ച് പിഴയീടാക്കിതുടങ്ങാനുള്ള ശ്രമമാണ് മോട്ടോർ വാഹനവകുപ്പ് നടത്തുന്നത്.

റോഡിലെ എഐ ക്യാമറകൾ നിയമലംഘനങ്ങൾ പിടികൂടിത്തുടങ്ങിയത് കഴിഞ്ഞ തിങ്കളാഴ്ച എട്ട് മണി മുതലാണ്. ദിവസം 25,000 നോട്ടീസ് അയക്കുന്നതടക്കം ആക്ഷൻ പ്ലാൻ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഏഴാം ദിനമെത്തുമ്പോഴും അവ്യക്തതകളാണ് കൂടുതലുമുള്ളത്. ഇതുവരെ റെക്കോര്‍ഡ് ചെയ്തത് 4 ലക്ഷത്തോളം നിയമലംഘനമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കി ഇ ചെലാൻ അടക്കം തുടര്‍ നടപടികൾക്ക് പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തത് 29,800 നിയമലംഘനങ്ങൾ മാത്രം. ഇതിൽ ഇ- ചെലാൻ അയച്ചത് 18,830 എണ്ണം.

നിയമലംഘനങ്ങൾ പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാൻ ജില്ലാ അടിസ്ഥാനത്തിൽ ഒരു എൻഫോഴ്സ്മെന്റ് ആര്‍ടിഓക്ക് മാത്രമാണ് യൂസര്‍ ഐഡി നൽകിയിട്ടുള്ളത്. ഇച് പിഴ ഈടാക്കുന്നതിൽ കാലതാമസം വരുത്തുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ്...

തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ....

മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാ നിരോധനവുമായി യുഎഇ

അബുദാബി: പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ. പശ്ചിമേഷ്യൻ...
Telegram
WhatsApp