spot_imgspot_imgspot_img

കേരളത്തില്‍ ഏഴ് വര്‍ഷമായി മാതൃകാ ഭരണം; മുഖ്യമന്ത്രി പിണറായി വിജയന്‍

Date:

ന്യൂയോർക്ക്: കേരളത്തില്‍ ഏഴ് വര്‍ഷമായി മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിമാനത്താവളവും കെറെയിലും ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയുടെ ഭാഗമായി ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ പ്രവാസി സംഗമത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍.

ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിക്കഴിഞ്ഞു. കെറെയിലിനെ അട്ടിമറിക്കുന്ന നിലപാടുകൾ പല കോണുകളിൽനിന്നുമുണ്ടായെങ്കിലും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനം തുടര്‍ഭരണം നല്‍കിയത് വാഗ്ദാനങ്ങള്‍ പാലിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത വികസനം, കെ ഫോണ്‍, ഗെയ്ല്‍ പൈപ്പ് ലൈന്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.ഏറ്റവും വേഗത്തിൽ നഗരവത്കരണം നടക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ റോഡുകൾ മികച്ചതാണ്. അരിക്കൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും മലമ്പ്രദേശങ്ങളിലെ റോഡുകളുടെ ഉയർന്ന നിലവാരം മനസിലാക്കിയതാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp