
കഴക്കൂട്ടം: ദേശീയ പാതയിൽ പള്ളിപ്പുറം സി ആർ പി എഫ് ജംഗ്ഷന് സമീപം റോഡു മുറിച്ച് കടക്കവെ പിക്കപ്പ് വാൻ ഇടിച്ച് തൃശൂർ സ്വദേശി മരിച്ചു. തൃശൂർ, വാണപ്പുറ ഹൗസിൽ പി.ആർ.രാംനേഷ് (29) ആണ് മരിച്ചത്. ഇന്ന് രാവിലെ 5.45 ഓടെയായിരുന്നു അപകടം. ഇടുക്കി കുടുബശ്രീ ജില്ലാ മിഷൻ ഭാരവാഹിയായ മരിച്ച രാംനേഷ് ആറ്റിങ്ങൽ ഭാഗത്ത് നിന്നും വന്ന കെ എസ് ആർ ടി സി ബസിൽ നിന്നും ഇറങ്ങിയ ശേഷം റോഡ് മുറിച്ചക്കടക്കവേ പിക്കപ്പ് വാൻ രാംനേഷിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ രാംനേഷ് എതിരെ വന്ന കാറിനുമേൽ വീഴുകയായിരുന്നു.
പിക്കപ്പ് വാൻ നിർത്താതെ പോയി.ഗുരുതര പരിക്കേറ്റ രാംനേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാംനേഷ് കുടുംബശ്രീയുടെ വാർഷിക ആഘോഷ മീറ്റിങ്ങുമായി ബന്ധപ്പെട്ട് ശ്രീകാര്യം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ വന്നതായിരുന്നു.സിആർപി ജംഗ്ഷനിൽ രാനേഷ് ഇറങ്ങിയതെന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് മംഗലപുരം പൊലീസ് പറഞ്ഞു


