spot_imgspot_imgspot_img

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെന്ന് പരാതി

Date:

പാലക്കാട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വീണ്ടും ഡോക്‌റ്റർമാരുടെ അനാസ്ഥ. പാലക്കാട് പാലന ആശുപത്രിയ്ക്കെതിരെയാണ് ആക്ഷേപം. സിസേറിയനു ശേഷം വയറ്റിൽ പഞ്ഞി മറന്നുവച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയാണ് ആശുപത്രിക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. ആരോഗ്യമന്ത്രി വീണ ജോർജിനും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയത്. എന്നാൽ, പിഴവ് ഉണ്ടായിട്ടില്ലെന്നും അമിത രക്തസ്രാവം തടയാനാണ് പഞ്ഞി വെച്ചതെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.

ഇവർ ഈ മാസം 9നാണ് പ്രസവത്തിനായി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തുന്നത്. പിറ്റേദിവസം ശസ്ത്രക്രിയ കഴിഞ്ഞ് 12ന് യുവതി ആശുപത്രിയിൽ നിന്നു ഡിസ്ചാർജായി. ശസ്ത്രക്രിയ കഴിഞ്ഞയുടനെ വയറുവേദന അനുഭവപ്പെടുന്നതായി ഇത് ഡോക്‌റ്ററെ അറിയിച്ചിരുന്നു. എന്നാല്‍, പ്രസവ ശസ്ത്രക്രിയ കഴിഞ്ഞാല്‍ വയറുവേദന സ്വഭാവികമാണെന്നും നടന്ന് കഴിയുമ്പോള്‍ വേദന മാറുമെന്നുമായിരുന്നു ഡോക്ടര്‍ അറിയിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...
Telegram
WhatsApp