spot_imgspot_imgspot_img

തോന്നയ്ക്കൽ സയൻസ് പാർക്കിൽ കാട്ടു പന്നിയെ വെടിവെച്ചു കൊന്നു

Date:

തിരുവനന്തപുരം: ജില്ലയിലെ മംഗലപുരം തോന്നയ്ക്കലിൽ പ്രവർത്തിക്കുന്ന ബയോ ലൈഫ് സയൻസ് പാർക്കിലെ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിയെ മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവിൻ പ്രകാരം വെടിവെച്ചു കൊന്നു.

ഡിസംബർ മാസം നടക്കുന്ന സയൻസ് എക്‌സ്പോയുമായി ബന്ധപ്പെട്ട് സയൻസ് പാർക്കിന്റെ
കോമ്പൗണ്ട് വൃത്തിയാക്കുന്നതിനിടയിൽ ജൂൺ 12 തിങ്കളാഴ്ചയാണ് കാട്ടുപന്നി
ഏകദേശം 20 അടി താഴെയുള്ള ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ടത്.

സയൻസ് പാർക്കിൽ നിന്നും അറിയിച്ചതിനെ തുടർന് വനം വകുപ്പിന്റെ അംഗീകൃത ഷൂട്ടറായ ആസിഫ് ഇക്‌ബാൽ മുഹമ്മദ് ആണ് കാട്ടു പന്നിയെ വെടിവെച്ചു കൊന്നത്. കൊല്ലപ്പെട്ട കാട്ടുപന്നിയുടെ മൃതുദേഹം കിണറ്റിൽ തന്നെ കുഴിച്ചിട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ, ഇടവിളാകം വാർഡ് മെമ്പർ അജികുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജനിഷ് ആർ വി രാജ് ,
ജൂനിയർ സൂപ്രണ്ട് ബൈജു കെ കെ എന്നിവരും സംഭവ സ്ഥലത്തുണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp