spot_imgspot_imgspot_img

ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയര്‍: ജൂണ്‍ 17ന് കൊല്ലം ടെക്‌നോപാര്‍ക്കില്‍

Date:

തിരുവനന്തപുരം: ബിരുദധാരികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി ഇന്റേണ്‍ഷിപ്പ് അവസരമൊരുക്കി ടെക്നോപാര്‍ക്ക്. കേരളാ ഐ.ടി പാര്‍ക്ക്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയറിന്റ രണ്ടാം പതിപ്പ് ജൂണ്‍ 17ന് കൊല്ലം ടെക്നോപാര്‍ക്കില്‍ നടക്കും. അഷ്ടമുടി ബില്‍ഡിങ്ങില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കുന്ന ഇന്റേണ്‍ഷിപ്പ് ഫെയറില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ.ടി/ ഐ.ടി.ഇ.എസ് കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരമുണ്ടാകും. അതോടൊപ്പം തന്നെ തിരഞ്ഞെടുക്കപ്പെട്ട ഇന്റേണുകള്‍ക്ക് മാസം 5000 രൂപ ഗവണ്‍മെന്റ് സബ്‌സിഡി ഉള്‍പ്പടെ 10,000 രൂപയോ അതില്‍ കൂടുതലോ പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും.

ആദ്യ പതിപ്പില്‍, രജിസ്റ്റര്‍ ചെയ്ത 4,749 ഉദ്യോഗാര്‍ത്ഥികളില്‍ 175 പേര്‍ വിവിധ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പിന് യോഗ്യത നേടുകയും, അതില്‍ 90 ശതമാനം ഉദ്യോഗാര്‍ത്ഥികളും വിവിധ കമ്പനികളില്‍ ഇതിനോടകം ജോലി നേടുകയും ചെയ്തു. ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളിലായി 23 പേരും ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ 40 പേരും സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളില്‍ 56 പേരും സ്റ്റാര്‍ട്ട് അപ്പ് മിഷനിലുള്ള വിവിധ കമ്പനികളില്‍ 41 പേരും മലബാറിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റില്‍ (കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടി) അംഗമായ വിവിധ കമ്പനികളില്‍ 13 പേരും കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കില്‍ അംഗമായ കമ്പനികളില്‍ നിന്ന് രണ്ടുപേരുമാണ് ആദ്യ പതിപ്പില്‍ പങ്കെടുത്തത്.

പങ്കെടുക്കുന്ന കമ്പനികളെയും ഉദ്യോഗാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കാനും ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ക്കായി ഓരോ കമ്പനിയുടെയും ആവശ്യാനുസരണം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയര്‍ സംഘടിപ്പിക്കുന്നത്.

ഇന്റേണ്‍ഷിപ്പ് ഫെയറിനായി കമ്പനികള്‍ക്ക് https://forms.office.com/r/Sje5797gkq എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കാളിത്തം ഉറപ്പാക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://ignite.keralait.org/ എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp