തിരുവനന്തപുരം: കുട്ടികളുടെ മാനസിക ശക്തിയും കഴിവും വളര്‍ത്തുന്ന ഗണിതശാസ്ത്ര മത്സരം എസ്.ഐ.പി അബാക്കസ് സംഘടിപ്പിക്കുന്നു. തെക്കന്‍ കേരള മത്സരം ഞായറാഴ്ച (ജൂണ്‍ 18ന്) കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 25 എസ്.ഐ.പി അബാക്കസ് കേന്ദ്രങ്ങളിലെ 1200 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. 11 മിനിറ്റിനുള്ളില്‍ അബാക്കസ്, ഗുണനം തുടങ്ങിയ 300 ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ കുട്ടികള്‍ പരിഹരിക്കും.
എസ്ഐപി അബാക്കസ് പ്രോഗ്രാമിലൂടെ കുട്ടികള്‍ നേടിയെടുത്ത ഗണിത വൈദഗ്ധ്യം, , ഓര്‍മശക്തി, ഏകാഗ്രത തുടങ്ങിയ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ഈ മത്സരം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ദേശീയ തലത്തിലുള്ള മത്സരത്തിന് മുന്നോടിയായാണ് പ്രാദേശികതലത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തും അന്തര്‍ദേശീയ തലത്തിലും മുമ്പ് നടത്തിയ ദേശീയ ഗണിതശാസ്ത്ര മത്സരങ്ങള്‍ നാല് തവണ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിച്ചിരുന്നു.
ഞായറാഴ്ചത്തെ പരിപാടിയില്‍ വി.എസ്.എസ്.സി മുന്‍ ഡയറക്ടര്‍ എം. സി ദത്തന്‍ മുഖ്യാതിഥിയാകും. എസ്.പി.ഐ അബാക്കസ് ഡയറക്ടര്‍ കെ.എസ് സിബി ശേഖര്‍, പരിശീലന മേധാവി അനുരാധ നാഗരാജന്‍, ഓര്‍മശക്തി പരിശീലന വിഭാഗം തലവന്‍ പി.എസ് ജയശങ്കര്‍, റീജിയണല്‍ ബിസിനസ് മേധാവി ഇ.ജി പ്രവീണ്‍, കേരളാ മേധാവി കെ.ടി പ്രശാന്ത്, തെക്കന്‍ കേരള മേധാവി സി. അനീഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. മത്സരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും സന്നിഹിതരാകും.
എസ്.ഐ.പി അക്കാദമി 2003 മുതല്‍ ഇന്ത്യയില്‍ ലോകോത്തര നൈപുണ്യ വികസന പരിപാടികള്‍ നടത്തിവരുന്നു. ഇത് കുട്ടികളുടെ മാനസിക ശേഷിയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. എസ്.ഐ.പി അബാക്കസ് എന്ന ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാം, ഗ്ലോബലാര്‍ട്ട് എന്ന ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള കലാപരിപാടി, എം.ഐ കിഡ്‌സ് എന്ന സ്‌കൂളുകളിലെ ഇംഗ്ലീഷ് ഭാഷാ പ്രോഗ്രാം, വിസ്താ അബാക്കസ് എന്ന സ്‌കൂളുകള്‍ക്കായുള്ള പ്രോഗ്രാം എന്നിവയാണ് എസ്..ഐ.പി അക്കാദമി നടത്തുന്ന പ്രധാന പരിപാടികള്‍. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കാദമി 11 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. 23 സംസ്ഥാനങ്ങളിലെ 1000ലധികം സ്‌കൂളുകളുമായി സഹകരിച്ചാണ് പരിശീലനം നടത്തുന്നത്. 2015ലെ ഏഷ്യാ എജ്യുക്കേഷന്‍ സമ്മിറ്റില്‍ വേള്‍ഡ് വൈഡ് അച്ചീവേഴ്സ്, ഇന്ത്യയിലെ കുട്ടികള്‍ക്കായുള്ള നൈപുണ്യ വികസന വിഭാഗത്തില്‍ മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടായി തെരഞ്ഞെടുത്തത് എസ്.ഐ.പി അക്കാദമിയെയാണ്. ടൈംസ് ഗ്രൂപ്പിന്റെ മികച്ച ഓണ്‍ലൈന്‍, ഓഫ് ലൈന്‍ കോച്ചിംഗിനുള്ള പുരസ്‌ക്കാരം 2022ല്‍ ലഭിച്ചു. ഓരോ ആഴ്ചയിലും ലോകമെമ്പാടുമുള്ള 2 ലക്ഷത്തിലധികം കുട്ടികള്‍ എസ്.ഐ.പി അബാക്കസ് അക്കാദമിയിൽ പഠിക്കുന്നുണ്ട്.